Vaibhav Sooryavanshi: വീണ്ടും സെഞ്ചുറിക്കരികെ വീണ് 'ടീം മാൻ'; ഇത്തവണ നാല് റൺസ് അകലെ !
47 പന്തിൽ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 96 റൺസുമായാണ് വൈഭവ് പുറത്തായത്
Publish Date: Fri, 29 May 2026 (22:35 IST)
Updated Date: Fri, 29 May 2026 (22:40 IST)
Vaibhav Sooryavanshi: നാല് റൺസ് അകലെ സെഞ്ചുറി നഷ്ടമായി രാജസ്ഥാൻ റോയൽസിന്റെ വണ്ടർ കിഡ് വൈഭവ് സൂര്യവൻശി. ഐപിഎലിലെ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് വൈഭവിനു അർഹിച്ച സെഞ്ചുറി നഷ്ടമായത്.
47 പന്തിൽ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 96 റൺസുമായാണ് വൈഭവ് പുറത്തായത്. 204.26 സ്‌ട്രൈക് റേറ്റിലാണ് താരത്തിന്റെ ഇന്നിങ്‌സ്. രാജസ്ഥാന്റെ ടോപ് സ്‌കോററും വൈഭവ് തന്നെ. കഗിസോ റബാദയുടെ പന്തിൽ പ്രസിദ്ധ് കൃഷ്ണയ്ക്കു ക്യാച്ച് നൽകിയാണ് മടക്കം. ബൗണ്ടറിയിലൂടെ സെഞ്ചുറി തികയ്ക്കാൻ നോക്കിയ ശ്രമം ഫലം കാണാതെ പോകുകയായിരുന്നു.
സൺറൈസേഴ്‌സ് ഹൈദരബാദിനെതിരായ എലിമിനേറ്റർ മത്സരത്തിലും സെഞ്ചുറിക്ക് തൊട്ടരികെയാണ് വൈഭവ് വീണത്. എലിമിനേറ്ററിൽ 29 പന്തുകളിൽ നിന്ന് 97 റൺസാണ് വൈഭവ് നേടിയത്. 12 സിക്സുകളും അഞ്ച് ഫോറുകളും സഹിതമാണ് വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്സ്.