Rishabh Pant: ലഖ്‌നൗവിനെ നയിക്കാൻ ഇനി പന്തില്ല ! നാണംകെട്ട പുറത്താകലിനു പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞു
ഈ സീസണിൽ 14 മത്സരങ്ങളിൽ വെറും നാല് ജയം മാത്രമാണ് ലഖ്‌നൗവിനുള്ളത്
Publish Date: Fri, 29 May 2026 (17:50 IST)
Updated Date: Fri, 29 May 2026 (17:56 IST)
Rishabh Pant: ഈ സീസണിലെ നാണംകെട്ട പുറത്താകലിനു പിന്നാലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകസ്ഥാനം ഒഴിഞ്ഞ് റിഷഭ് പന്ത്. ക്യാപ്റ്റൻസിയിൽ തുടരാൻ താൽപര്യമില്ലെന്ന് പന്ത് ടീം മാനേജ്‌മെന്റിനെ അറിയിച്ചു. നായകസ്ഥാനത്തു നിന്ന് മാറ്റണമെന്ന് പന്ത് ആവശ്യപ്പെടുകയായിരുന്നെന്ന് ലഖ്‌നൗ എക്‌സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.
' നായകസ്ഥാനത്തു നിന്ന് നീക്കണമെന്ന അഭ്യർത്ഥനയുമായി റിഷഭ് പന്ത് ടീം മാനേജ്‌മെന്റിനെ സമീപിച്ചു. അദ്ദേഹത്തിന്റെ ആവശ്യം ഞങ്ങൾ എല്ലാ ബഹുമാനത്തോടെയും അംഗീകരിക്കുന്നു. നായകനെന്ന നിലയിൽ ടീമിനു വേണ്ടി ചെയ്ത കാര്യങ്ങൾക്കെല്ലാം നന്ദി,' ലഖ്‌നൗ മാനേജ്‌മെന്റ് പറഞ്ഞു.
ഈ സീസണിൽ 14 മത്സരങ്ങളിൽ വെറും നാല് ജയം മാത്രമാണ് ലഖ്‌നൗവിനുള്ളത്. പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബാറ്റിങ്ങിലും പന്ത് അമ്പേ നിരാശപ്പെടുത്തി. ഈ സീസണിൽ 13 ഇന്നിങ്‌സുകളിൽ 312 റൺസ് മാത്രമാണ് സമ്പാദ്യം.