Hardik Pandya: ടീമിൽ ആർക്കും താൽപര്യമില്ല, ക്യാപ്റ്റൻസിയും മോശം; പാണ്ഡ്യ പുറത്തേക്ക് !
മുൻ നായകനും മുംബൈയുടെ മുതിർന്ന താരവുമാണ് രോഹിത് ശർമയുമായി മാനേജ്‌മെന്റ് ചർച്ച നടത്തും
Publish Date: Fri, 29 May 2026 (12:41 IST)
Updated Date: Fri, 29 May 2026 (12:43 IST)
Hardik Pandya: ഹാർദിക് പാണ്ഡ്യയെ നായകസ്ഥാനത്തു നിന്ന് മാറ്റാൻ മുംബൈ ഇന്ത്യൻസ്. ടീം മാനേജ്‌മെന്റ് പുതിയ നായകനായി ചർച്ചകൾ ആരംഭിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുൻ നായകനും മുംബൈയുടെ മുതിർന്ന താരവുമാണ് രോഹിത് ശർമയുമായി മാനേജ്‌മെന്റ് ചർച്ച നടത്തും. രോഹിത്തിന്റെ പിന്തുണയുള്ള താരത്തെ പുതിയ നായകനായി തീരുമാനിക്കും. ജസ്പ്രിത് ബുംറയ്ക്കും തിലക് വർമയ്ക്കുമാണ് കൂടുതൽ സാധ്യത.
ഈ സീസണിലെ മോശം പ്രകടനമാണ് പാണ്ഡ്യക്കു തിരിച്ചടിയായത്. 14 കളികളിൽ നാല് ജയം മാത്രമുള്ള മുംബൈ പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടീമിൽ പാണ്ഡ്യയ്‌ക്കെതിരായ വികാരം നിലനിൽക്കുന്നതിനാൽ അടുത്ത സീസണിൽ പുതിയ നായകൻ വേണമെന്നാണ് മാനേജ്‌മെന്റ് തീരുമാനം. നായകസ്ഥാനത്തു നിന്ന് നീക്കിയാൽ അടുത്ത സീസണിനു മുന്നോടിയായി തന്നെ റിലീസ് ചെയ്യണമെന്ന് ഹാർദിക് ടീം മാനേജ്മെന്റിനോടു ആവശ്യപ്പെടും.