Daily Horoscope
✕

Virat Kohli: വിരാട് കോലിക്ക് ഭീകരാക്രമണ ഭീഷണി; ആര്‍സിബിയുടെ പരിശീലന മത്സരം റദ്ദാക്കി, സംശയകരമായ സാഹചര്യത്തില്‍ നാല് പേര്‍ പിടിയില്‍

മേയ് 21 ചൊവ്വാഴ്ച അഹമ്മദബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിലാണ് ആര്‍സിബിയുടെ പരിശീലന മത്സരം നടക്കേണ്ടിയിരുന്നത്

രേണുക വേണു
ബുധന്‍, 22 മെയ് 2024 (17:03 IST)
Virat Kohli: ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടാനിരിക്കെ ഗുരുതര സുരക്ഷാ ഭീഷണി. ബെംഗളൂരു താരം വിരാട് കോലിക്ക് ഭീകരാക്രമണ ഭീഷണി ഉണ്ടായെന്നും ഇതേ തുടര്‍ന്ന് എലിമിനേറ്റരിനു മുന്‍പുള്ള പരിശീലന മത്സരം റദ്ദാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ന് രാത്രി 7.30 മുതല്‍ അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് എലിമിനേറ്റര്‍ മത്സരം നടക്കുക. 
 
മേയ് 21 ചൊവ്വാഴ്ച അഹമ്മദബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിലാണ് ആര്‍സിബിയുടെ പരിശീലന മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ മത്സരം ഉപേക്ഷിച്ചു. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് എലിമിനേറ്റര്‍ മത്സരത്തിനു മുന്‍പുള്ള വാര്‍ത്താസമ്മേളനം ആര്‍സിബി റദ്ദാക്കിയതെന്നും ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
പരിശീലന മത്സരം റദ്ദാക്കാനുള്ള പ്രധാന കാരണം സുരക്ഷാ ഭീഷണിയാണെന്ന് ഗുജറാത്ത് പൊലീസ് സൂചന നല്‍കി. ഭീകരാക്രമണ ബന്ധങ്ങളുമായി സംശയിച്ച് നാല് പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ ഭീഷണിയുള്ള കാര്യം പൊലീസ് ബെംഗളൂരു, രാജസ്ഥാന്‍ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

5 റൺസിന് 4 വിക്കറ്റ് , രക്ഷകനായി അവതരിച്ച് ഒമർസായി, സിംബാബ്‌വെയ്ക്കെതിരെ അഫ്ഗാന് അവിശ്വസനീയ ജയം, ലോക റെക്കോർഡ്

ഇന്ത്യക്കെതിരായ ടി20 പരമ്പര, ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും പുറത്ത്, കിവീസിന് കനത്ത തിരിച്ചടി

ലസിത് മലിംഗയും മുംബൈ ഇന്ത്യൻസും പിരിഞ്ഞു

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓക്ഷനിൽ പോയാൽ കൂടുതൽ കാശ് കിട്ടും, ചില പ്രമുഖ താരങ്ങൾ റിട്ടെൻഷന് സമ്മതിക്കുന്നില്ലെന്ന് റിപ്പോർട്ട്, ഫ്രാഞ്ചൈസികൾക്ക് പുതിയ തലവേദന

സച്ചിനെ റൂട്ട് മറികടക്കുമോ?, ആദ്യ ടെസ്റ്റിലെ റൂട്ടിന്റെ കഴിവ് താന്‍ തിരിച്ചറിഞ്ഞതാണെന്ന് സച്ചിന്‍

Virat Kohli : ഇത് കോലിയ്ക്കായി ഉണ്ടാക്കിയ ഫോർമാറ്റ്, വെല്ലാൻ സച്ചിൻ പോലുമില്ല, സമ്മതിച്ചേ മതിയാകു

ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര കരിയർ അവസാനിപ്പിച്ചു

ഇതിഹാസ കരിയറിന് വിരാമം, പോർച്ചുഗൽ ജേഴ്സിയിൽ കളി അവസാനിപ്പിക്കുന്നു, അപ്രതീക്ഷിത വിരമിക്കൽ തീരുമാനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അടുത്ത ലേഖനം
Show comments