Royal Challengers Bengaluru: 'രാജകീയം, തുടർകിരീടം'; മറ്റാര് ആർസിബി അല്ലാതെ...!

വിരാട് കോലി ആർസിബിക്കായി അർധ സെഞ്ചുറി നേടി

WEBDUNIA
ഞായര്‍, 31 മെയ് 2026 (23:53 IST)
Virat Kohli (RCB)

Royal Challengers Bengaluru: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു തുടർ കിരീടം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ ഒതുങ്ങി. മറുപടി ബാറ്റിങ്ങിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ശേഷിക്കെ ആർസിബി ലക്ഷ്യം കണ്ടു. 
 
വിരാട് കോലി ആർസിബിക്കായി അർധ സെഞ്ചുറി നേടി. 42 പന്തിൽ ഒൻപത് ഫോറും മൂന്ന് സിക്‌സും സഹിതം 75 റൺസുമായി കോലി പുറത്താകാതെ നിന്നു. വെങ്കടേഷ് അയ്യർ (16 പന്തിൽ 32), രജത് പട്ടിദാർ (13 പന്തിൽ 15), ടിം ഡേവിഡ് (17 പന്തിൽ 24), ജിതേഷ് ശർമ (14 പന്തിൽ പുറത്താകാതെ 11) എന്നിവരും ജയത്തിൽ നിർണായകമായി. 
 
37 പന്തിൽ 50 റൺസെടുത്ത വാഷിങ്ടൺ സുന്ദർ ആണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ, നിഷാന്ത് സിന്ദു (18 പന്തിൽ 20), ജോസ് ബട്‌ലർ (23 പന്തിൽ 19) എന്നിവരും പൊരുതി നോക്കി. ആർസിബിക്കായി റാഷിക് സലാം ദാർ മൂന്നും ജോഷ് ഹെയ്‌സൽവുഡ്, ഭുവനേശ്വർ കുമാർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി. ക്രുണാൽ പാണ്ഡ്യ നാല് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

ശ്രേയസ് ക്യാപ്റ്റനാകാതിരിക്കാൻ ഗംഭീർ ചരടുവലികൾ നടത്തി; റിപ്പോർട്ട്

സൂര്യകുമാറിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗംഭീർ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് 2 പേരുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പിലെ കൂടുതൽ ഗോളുകൾ മാത്രമല്ല, കൂടുതൽ പെനാൽട്ടികൾ പാഴാക്കിയതും മെസ്സി, വേറെയും റെക്കോർഡുകൾ, ഇക്കാര്യങ്ങൾ അറിയാമോ?

ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, ഹാർദ്ദിക്കിന് പിന്നാലെ നിതീഷ് റെഡ്ഡിയും പുറത്ത്

പെനാൽറ്റി നഷ്ടമാക്കിയതിനു ട്രോൾ; പിന്നാലെ വിമർശകരുടെ വായടപ്പിച്ച് ഇരട്ടഗോൾ

ക്ലോസെയെ ക്ലോസാക്കി മെസി മാജിക്; എംബാപ്പെ ഓടിയെത്തുന്നു

ഇന്ത്യക്കെതിരായ ടി20 പരമ്പര, 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, പുതുമുഖ താരമായി ജെയിംസ് കോൾസ് ടീമിൽ

അടുത്ത ലേഖനം
Show comments