Rishabh Pant: ലഖ്‌നൗവിനെ നയിക്കാൻ ഇനി പന്തില്ല ! നാണംകെട്ട പുറത്താകലിനു പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞു

ഈ സീസണിൽ 14 മത്സരങ്ങളിൽ വെറും നാല് ജയം മാത്രമാണ് ലഖ്‌നൗവിനുള്ളത്

WEBDUNIA
വെള്ളി, 29 മെയ് 2026 (17:50 IST)
Rishabh Pant: ഈ സീസണിലെ നാണംകെട്ട പുറത്താകലിനു പിന്നാലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകസ്ഥാനം ഒഴിഞ്ഞ് റിഷഭ് പന്ത്. ക്യാപ്റ്റൻസിയിൽ തുടരാൻ താൽപര്യമില്ലെന്ന് പന്ത് ടീം മാനേജ്‌മെന്റിനെ അറിയിച്ചു. നായകസ്ഥാനത്തു നിന്ന് മാറ്റണമെന്ന് പന്ത് ആവശ്യപ്പെടുകയായിരുന്നെന്ന് ലഖ്‌നൗ എക്‌സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. 
 
' നായകസ്ഥാനത്തു നിന്ന് നീക്കണമെന്ന അഭ്യർത്ഥനയുമായി റിഷഭ് പന്ത് ടീം മാനേജ്‌മെന്റിനെ സമീപിച്ചു. അദ്ദേഹത്തിന്റെ ആവശ്യം ഞങ്ങൾ എല്ലാ ബഹുമാനത്തോടെയും അംഗീകരിക്കുന്നു. നായകനെന്ന നിലയിൽ ടീമിനു വേണ്ടി ചെയ്ത കാര്യങ്ങൾക്കെല്ലാം നന്ദി,' ലഖ്‌നൗ മാനേജ്‌മെന്റ് പറഞ്ഞു.
 
ഈ സീസണിൽ 14 മത്സരങ്ങളിൽ വെറും നാല് ജയം മാത്രമാണ് ലഖ്‌നൗവിനുള്ളത്. പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബാറ്റിങ്ങിലും പന്ത് അമ്പേ നിരാശപ്പെടുത്തി. ഈ സീസണിൽ 13 ഇന്നിങ്‌സുകളിൽ 312 റൺസ് മാത്രമാണ് സമ്പാദ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തീർന്നിട്ടില്ല, തീപ്പൊരി ഇനിയും ബാക്കിയുണ്ട്: ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ, അപൂർവ റെക്കോർഡും തൂക്കി റൊണാൾഡോ

റിഷഭ് പന്ത് ലഖ്‌നൗ വിട്ടു, വീണ്ടും ഡൽഹിയിൽ; പകരം കുൽദീപ്

അമ്മയായതിന്റെ പേരില്‍ ക്രിക്കറ്റ് കരിയര്‍ നഷ്ടമാകരുത്, അമ്മമാരായ ക്രിക്കറ്റര്‍മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഐസിസി

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

എല്ലാം കാണുക

ഏറ്റവും പുതിയത്

France vs Norway : ഇന്ന് ഇടിവെട്ട് പോരാട്ടം, ഹാളണ്ടും എംബാപ്പെയും നേർക്കുനേർ, ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ?

വൈഭവ് കളിക്കില്ല, സഞ്ജുവിനെയും അഭിഷേകിനെയും കൈവിടാതെ ഇന്ത്യ; സാധ്യത ഇലവൻ

അവൻ ആർസിബിയുടെ ഭാവി നായകൻ, ദേവ്ദത്ത് ഏറെ മെച്ചപ്പെട്ടെന്ന് ആർസിബി ഡയറക്ടർ

ഫ്രാൻസ്, അർജൻ്റീന, പോർച്ചുഗൽ.. 2 ദിവസങ്ങളിൽ വമ്പൻ ടീമുകളുടെ മത്സരം, ആരാധകർക്ക് ഉറക്കമില്ലാത്ത രാത്രികൾ

20 വർഷം പഴക്കമുള്ള പ്രതികാരം വീട്ടുമോ ജപ്പാൻ? അന്ന് ബ്രസീൽ നേടിയത് നാല് ഗോളുകൾ

അടുത്ത ലേഖനം
Show comments