Select Your Language

Notifications

webdunia
webdunia
webdunia
webdunia

Gujarat Titans vs Rajasthan Royals : ഫൈനലില്‍ ആരെത്തും?, രണ്ടാം എലിമിനേറ്റര്‍ ഇന്ന്, ഗുജറാത്തിന്റെ എതിരാളികള്‍ രാജസ്ഥാന്‍

വൈഭവ് സൂര്യവംശി എന്ന എക്‌സ് ഫാക്റ്ററിലാണ് രാജസ്ഥാന്റെ പ്രതീക്ഷ.

Gujarat Titans vs Rajasthan Royals, Qualifier 2, IPL Playoff, IPL finals
ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ന്യൂ ചണ്ഡിഗഡില്‍ വൈകീട്ട് 7:30നാണ് മത്സരം. ഒന്നാം ക്വാളിഫയറില്‍ ആര്‍സിബിയോടേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് ഗുജറാത്ത് ടൈറ്റന്‍സ് എത്തുന്നത്. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തുവിട്ട ആത്മവിശ്വാസവുമായാണ് രാജസ്ഥാന്‍ എത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിക്കെതിരെ പതറിയെങ്കിലും ശക്തമായ നിരയാണ് ഗുജറാത്തിനുള്ളത്. അതേസമയം വൈഭവ് സൂര്യവംശി എന്ന എക്‌സ് ഫാക്റ്ററിലാണ് രാജസ്ഥാന്റെ പ്രതീക്ഷ.
 
ശക്തികള്‍ 
 
ശക്തമായ ടോപ്പ് ഓര്‍ഡറാണ് രാജസ്ഥാന്റെയും ഗുജറാത്തിന്റെയും ശക്തി. ഇതില്‍ തന്നെ ഏറെ സ്ഥിരതയോടെ കളിക്കുന്ന ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ സഖ്യമാണ് ഗുജറാത്തിന്റെ നട്ടെല്ല്. അതേസമയം സ്ഥിരത പുലര്‍ത്താനായിട്ടില്ലെങ്കിലും വൈഭവ് സൂര്യവംശി എത്ര സമയം ക്രീസില്‍ നില്‍ക്കുന്നു എന്നതാകും രാജസ്ഥാനെ അപകടകാരിയാക്കുന്നത്.  ബൗളിങ്ങില്‍ റബാഡ, സിറാജ്, ജേസണ്‍ ഹോള്‍ഡര്‍ സഖ്യം രാജസ്ഥാനേക്കാള്‍ ശക്തമാണ്. ജോഫ്ര ആര്‍ച്ചറിന്റെ പ്രകടനമാകും രാജസ്ഥാന് നിര്‍ണായകമാവുക. സ്പിന്നില്‍ ഗുജറാത്തിന് റാഷിദ് ഖാനും രാജസ്ഥാന് രവീന്ദ്ര ജഡേജയുമാണുള്ളത്.
 
ദൗര്‍ബല്യങ്ങള്‍ 
 
ശക്തികളെ പോലെ തന്നെ സമാനതയാണ് ദൗര്‍ബല്യങ്ങളുടെ കാര്യത്തിലും ഇരുടീമുകള്‍ക്കുമുള്ളത്. ഇതില്‍ തന്നെ മിഡില്‍ ഓര്‍ഡറിലെ അസ്ഥിരതയാണ് ഇരു ടീമുകളുടെയും പോരായ്മ. എന്നാല്‍ ടോപ് ഓര്‍ഡറിലെ ആദ്യ 3 പേരെ മാത്രം ആശ്രയിക്കുന്നതല്ല രാജസ്ഥാന്റെ ബാറ്റിംഗ്. ഡോണോവന്‍ ഫെരേര,ശുഭം ഡുബെ തുടങ്ങി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുന്ന താരങ്ങള്‍ രാജസ്ഥാന്‍ നിരയിലുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Argentina Worldcup Squad : കിരീടം നിലനിർത്താൻ മെസ്സിപ്പട, ഫിഫ ലോകകപ്പിനുള്ള അർജൻ്റീന ടീം റെഡി, ഡിബാല പുറത്ത്