റിഷഭ് പന്ത് ലഖ്‌നൗ വിട്ടു, വീണ്ടും ഡൽഹിയിൽ; പകരം കുൽദീപ്

2024 ലെ താരലേലത്തിൽ 27 കോടിക്കാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്

WEBDUNIA
ചൊവ്വ, 23 ജൂണ്‍ 2026 (16:20 IST)
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകനായിരുന്ന റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിൽ. പകരം കുൽദീപ് യാദവ് ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്ക്. അടുത്ത സീസണിനു മുന്നോടിയായുള്ള ട്രേഡിങ് ഇരു ടീമുകളും ഔദ്യോഗികമായി പുറത്തുവിട്ടു. 
 
'പുലി സ്വന്തം മടയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു' പന്തിനെ സ്വാഗതം ചെയ്ത് ഡൽഹി ക്യാപിറ്റൽസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ലഖ്‌നൗ ഫ്രാഞ്ചൈസി പന്തിനു നന്ദി അറിയിച്ചു. കുൽദീപ് യാദവിനു നന്ദി പറഞ്ഞ് ഡൽഹിയും സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 
 
2024 ലെ താരലേലത്തിൽ 27 കോടിക്കാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ പ്രതിഫലം. ഇതിൽ നിന്ന് 44 ശതമാനം പ്രതിഫലം കുറയ്ക്കാൻ പന്ത് സമ്മതിച്ചു. 15 കോടിക്കാണ് പന്ത് ഇനി ഡൽഹിയിലെത്തുക. കുൽദീപ് യാദവുമായാണ് റിഷഭ് പന്തിന്റെ ട്രേഡ് ഡീൽ നടന്നത്. ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോകുന്ന കുൽദീപ് യാദവിനു ലഭിക്കുക 13.5 കോടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

വൈഭവും ശ്രേയസും വന്നതല്ലാതെ എന്ത് മാറ്റം!, തോൽവിയിൽ വീണ്ടും ട്രാൻസിഷൻ വാദം ഉയർത്തി ന്യായീകരിച്ച് ശ്രേയസ് അയ്യർ

India vs England: തുടർച്ചയായി അഞ്ചാം തോൽവി, രണ്ട് പരമ്പര നഷ്ടം 2019 നു ശേഷം ആദ്യം; നാണംകെട്ട് ഇന്ത്യ

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Argentina vs Switzerland: മെസിയും സംഘവും സെമി കാണുമോ?

Spain vs France Semi-Final: ബെൽജിയത്തെ 'ഫിനിഷാക്കി' സ്‌പെയിൻ; സെമിയിൽ എതിരാളികൾ ഫ്രാൻസ്

'അത് ഹാൻഡ് ബോൾ, ഞങ്ങളുടെ കളിക്കാർ നിന്നു'; റഫറി ഫ്രാൻസിന് അനുകൂലമായി നിലപാടെടുത്തെന്ന് മൊറോക്കോ പരിശീലകൻ

ചാമ്പ്യന്മാരായിട്ടും നാണംകെട്ടു, ഒടുവിൽ വടിയെടുക്കാൻ ബിസിസിഐ: പ്രകടനം മോശമായാൽ പലരും തെറിക്കും

അടുത്ത ലേഖനം
Show comments