Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 2026 Play Off: പഞ്ചാബിന്റെ വഴിയടച്ച് രാജസ്ഥാൻ; പ്ലേ ഓഫ് മത്സരങ്ങൾ ഇങ്ങനെ

രാജസ്ഥാനെ മുംബൈ തോൽപ്പിക്കുകയായിരുന്നെങ്കിൽ പഞ്ചാബ് കിങ്‌സിനു പ്ലേ ഓഫ് സാധ്യതയുണ്ടായിരുന്നു

IPL Playoff, Rajasthan Royals, IPL News, CSK, KKR, PBKS
IPL 2026 Play Off: നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് ഐപിഎൽ പ്ലേ ഓഫിൽ. മുംബൈ ഇന്ത്യൻസിനെ 30 റൺസിനാണ് രാജസ്ഥാൻ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനെ സാധിച്ചുള്ളൂ. 
 
രാജസ്ഥാനെ മുംബൈ തോൽപ്പിക്കുകയായിരുന്നെങ്കിൽ പഞ്ചാബ് കിങ്‌സിനു പ്ലേ ഓഫ് സാധ്യതയുണ്ടായിരുന്നു. പഞ്ചാബിനൊപ്പം കൊൽക്കത്തയുടെയും വഴിയടച്ചാണ് രാജസ്ഥാൻ പ്ലേ ഓഫിൽ പ്രവേശിച്ചത്. 
 
പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും തമ്മിൽ മേയ് 26 ചൊവ്വാഴ്ചയാണ് ഒന്നാം ക്വാളിഫയർ. മൂന്നാം സ്ഥാനക്കാരായ ഹൈദരബാദും നാലാം സ്ഥാനക്കാരായ രാജസ്ഥാനും മേയ് 27 നു നടക്കുന്ന എലിമിനേറ്ററിൽ ഏറ്റുമുട്ടും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിതാ ടി20 ലോകകപ്പിനായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക്; ഹർമൻപ്രീത് കൗറിന് കീഴിൽ കിരീടം നേടാമെന്ന പ്രതീക്ഷയിൽ ഇന്ത്യ