Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 2026, Qualifier: നെറ്റ് റൺറേറ്റ് കാത്തു; ഒന്നാം ക്വാളിഫയറിൽ ആർസിബിയും ഗുജറാത്തും ഏറ്റുമുട്ടും

14 കളികളിൽ നിന്ന് ഒൻപത് ജയത്തോടെ 18 പോയിന്റുമായി ആർസിബിയാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

Gujarat Titans
IPL 2026, Qualifier: ഐപിഎൽ 2026 ഒന്നാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരബാദിനോടു തോറ്റെങ്കിലും നെറ്റ് റൺറേറ്റിലെ ആധിപത്യം ആർസിബിക്കു കാര്യങ്ങൾ എളുപ്പമാക്കി. 
 
14 കളികളിൽ നിന്ന് ഒൻപത് ജയത്തോടെ 18 പോയിന്റുമായി ആർസിബിയാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. +0.783 ആണ് ആർസിബിയുടെ നെറ്റ് റൺറേറ്റ്. ഗുജറാത്ത് ടൈറ്റൻസിനും 18 പോയിന്റാണ്. നെറ്റ് റൺറേറ്റ് +0.695. സൺറൈസേഴ്‌സ് ഹൈദരബാദിനും 18 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് +0.524 മാത്രമാണ്. 
 
മേയ് 26 നാണ് ഒന്നാം ക്വാളിഫയർ. ധരംശാലയാണ് വേദിയാകുക. ഒന്നാം ക്വാളിഫയറിൽ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിൽ എത്തും. മൂന്നാം സ്ഥാനത്തുള്ള ഹൈദരബാദും നാലാം സ്ഥാനക്കാരും എലിമിനേറ്റർ കളിക്കും. ഇന്ന് നടക്കുന്ന കളികൾക്കു ശേഷമാണ് ആരാണ് നാലാം സ്ഥാനക്കാർ എന്ന് അറിയുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli : വേണ്ടത് 58 റൺസ്, കിംഗ് കോലിയെ കാത്ത് വമ്പൻ റെക്കോർഡ്