ജയിച്ചല്ലെ പറ്റു, സെഞ്ചുറിയുമായി തിളങ്ങി സർപഞ്ച്, ലഖ്നൗവിനെ തകർത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ്
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ലഖ്നൗ 44 പന്തില്‍ 72 റണ്‍സെടുത്ത ഓപ്പണര്‍ ജോഷ് ഇംഗ്ലീഷിന്റെ പ്രകടനത്തിന്റെ മികവില്‍ 6 വിക്കറ്റിന് 196 റണ്‍സാണ് നേടിയത്.
Publish Date: Sun, 24 May 2026 (07:58 IST)
Updated Date: Sun, 24 May 2026 (08:00 IST)
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്സിനെ 7 വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി പഞ്ചാബ് കിംഗ്സ്. 51 പന്തില്‍ പുറത്താകാതെ 101 റണ്‍സുമായി തിളങ്ങിയ നായകന് ശ്രേയസ് അയ്യരാണ് പഞ്ചാബിനെ വിജയത്തിലേക്കെത്തിച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ലഖ്നൗ 44 പന്തില്‍ 72 റണ്‍സെടുത്ത ഓപ്പണര്‍ ജോഷ് ഇംഗ്ലീഷിന്റെ പ്രകടനത്തിന്റെ മികവില്‍ 6 വിക്കറ്റിന് 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 18 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
വിജയത്തോടെ 14 മത്സരങ്ങളില്‍ 15 പോയന്റുമായി പഞ്ചാബ് പോയന്റ് പട്ടികയില്‍ നാലാമതെത്തി. നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും ഇന്ന് നടക്കുന്ന രാജസ്ഥാന് റോയല്‍സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ രാജസ്ഥാന് വിജയിച്ചാല്‍ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്താകും. അതേസമയം രാജസ്ഥാന് തോല്‍ക്കുകയും മികച്ച റണ്‍റേറ്റില്‍ ഡല്‍ഹിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയും ചെയ്താല്‍ കെകെആറിന് മുന്‍പിലും പ്ലേ ഓഫ് സാധ്യതയുണ്ട്.
ലഖ്നൗവിനായി ജോഷ് ഇംഗ്ലീഷിന് പുറമെ 18 പന്തില്‍ 43 റണ്‍സെടുത്ത ആയുഷ് ബദോനി, 20 പന്തില്‍ 37 റണ്‍സുമായി അബ്ദുള്‍ സമദ് എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിലെ പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കൊണോലി എന്നിവരെ നഷ്ടമായിരുന്നു. സെഞ്ചുറി നേടിയ ശ്രേയസ് അയ്യര്‍ക്കൊപ്പം 39 പന്തില്‍ 69 റണ്‍സുമായി ഓപ്പണര്‍ പ്രഭ്സിമ്രനും തിളങ്ങി. 51 പന്തില്‍ 5 സിക്സും 11 ഫോറും സഹിതമാണ് ശ്രേയസിന്റെ സെഞ്ചുറി പ്രകടനം.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക