Punjab Kings: പുലി പോലെ വന്ന് എലിയായി മടങ്ങിയ പഞ്ചാബ്; ഇത്തവണയും കപ്പില്ല !

ലീഗിലെ ആദ്യ ഏഴ് കളികൾ കഴിഞ്ഞപ്പോൾ ആറ് ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു പഞ്ചാബ്

WEBDUNIA
തിങ്കള്‍, 25 മെയ് 2026 (17:22 IST)
Punjab Kings: ഐപിഎൽ 2026 സീസണിൽ ആരാധകരെ ഞെട്ടിച്ച ടീം ഏതെന്നു ചോദിച്ചാൽ അത് പഞ്ചാബ് കിങ്‌സാണ്. കപ്പ് നേടുമെന്ന് എതിരാളികൾ പോലും ഉറപ്പിച്ചിടത്തു നിന്ന് പ്ലേ ഓഫ് കാണാതെയുള്ള പുറത്താകൽ ക്രിക്കറ്റ് ആരാധകർക്കു അവിശ്വസനീയമാണ്. 14 കളികളിൽ നിന്ന് ഏഴ് ജയത്തോടെ 15 പോയിന്റ് നേടിയ പഞ്ചാബിന് അഞ്ചാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളൂ. 
 
ലീഗിലെ ആദ്യ ഏഴ് കളികൾ കഴിഞ്ഞപ്പോൾ ആറ് ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു പഞ്ചാബ്. ഒരു കളി മഴമൂലം ഉപേക്ഷിച്ചപ്പോൾ അതിൽ നിന്നു ലഭിച്ച ഒരു പോയിന്റ് അടക്കം ആദ്യ ഏഴ് കളികളിൽ നിന്ന് പഞ്ചാബിനു ഉണ്ടായിരുന്നത് 13 പോയിന്റ്. ശേഷിക്കുന്ന ഏഴ് കളികളിൽ രണ്ടോ മൂന്നോ ജയമുണ്ടെങ്കിൽ പ്ലേ ഓഫ് ഉറപ്പിക്കാവുന്ന അവസ്ഥ. എന്നിട്ടും ആദ്യ നാലിൽ എത്താൻ ശ്രേയസ് അയ്യർക്കും കൂട്ടർക്കും സാധിച്ചില്ല. 
 
അവസാന ഏഴ് കളികളിൽ ആറിലും പഞ്ചാബ് തോറ്റു. അതോടെ പ്ലേ ഓഫ് പ്രതീക്ഷകളും അസ്തമിച്ചു. സീസണിലെ അവസാന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ജയിച്ചെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. ആദ്യ ഏഴിൽ തോൽവി അറിയാത്ത പഞ്ചാബ് പിന്നീട് തുടർച്ചയായി ആറ് കളികളിലാണ് തോറ്റത്. തോറ്റ ആറ് കളികളിൽ നാലിലും എതിർ ടീം ചേസ് ചെയ്തു ജയിക്കുകയായിരുന്നു. ആദ്യ ഏഴിൽ ജയിച്ച ആറിലും പഞ്ചാബ് രണ്ടാമതാണ് ബാറ്റ് ചെയ്തത്. 

ആദ്യ കിരീടത്തിനായി പഞ്ചാബ് ഇനിയും കാത്തിരിക്കണം. കഴിഞ്ഞ സീസണിൽ ഫൈനലിൽ തോറ്റതിന്റെ നിരാശ ഇത്തവണ തീർക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരും ടീമിന്റെ പ്രകടനത്തിൽ ഞെട്ടിയിരിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

ശ്രേയസ് ക്യാപ്റ്റനാകാതിരിക്കാൻ ഗംഭീർ ചരടുവലികൾ നടത്തി; റിപ്പോർട്ട്

സൂര്യകുമാറിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗംഭീർ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് 2 പേരുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs Newzealand : സ്റ്റോക്സ് പുറത്ത്, റൂട്ട് നായകൻ:യുവതാരനിര, ടെസ്റ്റിൽ അടിമുടി മാറ്റങ്ങളുമായി ഇംഗ്ലണ്ട്

വീര്യം കൂടുന്ന വീഞ്ഞ്, ക്ലോസെയും 'ക്ലോസാകും'; മൈതാനത്ത് ആനന്ദ കണ്ണീർ

'അടിസക്കെ'; മെസിക്ക് ഹാട്രിക്ക്, അർജന്റീനയ്ക്കു ജയത്തുടക്കം

Lionel Messi: 'ഞാൻ അല്ലാതെ പിന്നെ ആര്?'; അർജന്റീനയുടെ ലോകകപ്പ് വേട്ടയ്ക്കു തുടക്കമിട്ട് മെസിയുടെ ഉഗ്രൻ ഗോൾ

തോല്‍ക്കാനോ ഹാളണ്ട് ഉള്ളപ്പോഴോ ?, 'നോ വേ' : ലോകകപ്പ് അരങ്ങേറ്റം ഇരട്ടഗോള്‍ നേടി കളറാക്കി ഹാളണ്ട്, ഇറാഖിനെതിരെ 4-1ന്റെ വിജയം

അടുത്ത ലേഖനം
Show comments