ഐപിഎലിലെ ആദ്യ രണ്ട് സ്ഥാനക്കാരെ ഇന്നറിയാം

നിലവിൽ 13 കളികളിൽ നിന്ന് 18 പോയിന്റാണ് ആർസിബിക്കുള്ളത്. ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാം

WEBDUNIA
വെള്ളി, 22 മെയ് 2026 (12:43 IST)
ഐപിഎൽ 2026 ന്റെ ക്വാളിഫയർ 1 കളിക്കുന്നത് ആരൊക്കെ? ഇന്നറിയാം. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മൂന്നാം സ്ഥാനക്കാരായ സൺറൈസേഴ്‌സ് ഹൈദരബാദിനെ നേരിടും. ഹൈദരബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലാണ് മത്സരം. 
 
നിലവിൽ 13 കളികളിൽ നിന്ന് 18 പോയിന്റാണ് ആർസിബിക്കുള്ളത്. ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാം. അങ്ങനെ വന്നാൽ ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്ത് തുടരും. അപ്പോൾ ആർസിബിയും ഗുജറാത്തും തമ്മിലാകും ക്വാളിഫയർ 1 നടക്കുക. 
 
ഇന്ന് ഹൈദരബാദ് ജയിക്കുകയാണെങ്കിൽ അവർക്കു 18 പോയിന്റാകും. നെറ്റ് റൺറേറ്റിൽ ഗുജറാത്താണ് ഹൈദരബാദിനു മുന്നിൽ. അതുകൊണ്ട് രണ്ടാം സ്ഥാനത്തേക്ക് എത്തണമെങ്കിൽ ഹൈദരബാദിനു മികച്ച മാർജിനിൽ ജയം അനിവാര്യം. മറുവശത്ത് ചെറിയ മാർജിനിൽ ആണ് തോൽക്കുന്നതെങ്കിൽ ആർസിബിക്കു ഒന്നാം സ്ഥാനത്ത് തുടരാനും പറ്റും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

ശ്രേയസ് ക്യാപ്റ്റനാകാതിരിക്കാൻ ഗംഭീർ ചരടുവലികൾ നടത്തി; റിപ്പോർട്ട്

സൂര്യകുമാറിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗംഭീർ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് 2 പേരുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

June 20 : ഗാംഗുലി, ദ്രാവിഡ്, കോലി: ജൂൺ 20 ഇന്ത്യൻ ക്രിക്കറ്റിന് മറക്കാനാവാത്ത ദിവസം, കാരണമറിയുമോ?

മെസ്സിയാണ് എക്കാലത്തെയും മികച്ചവന്‍, പക്ഷേ എന്റെ ഐഡല്‍ നെയ്മര്‍: യാമിന്‍ യമാല്‍

ലോകകപ്പിന്റെ ചരിത്രത്തിലാദ്യം, വായ പൊത്തി സംസാരിച്ചതിന് പരാഗ്വേ താരത്തിന് ചുവപ്പ് കാര്‍ഡ്

'ദേ പോയി'; ജർമനിയുടെ റെക്കോർഡ് പൊട്ടിച്ച് ബ്രസീൽ

Brazil vs Haiti: താളം കണ്ടെത്തി ബ്രസീൽ; ഹെയ്തിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനു ജയം

അടുത്ത ലേഖനം
Show comments