Daily Horoscope
✕

ഐപിഎല്‍: പ്ലേഓഫിന് മുന്‍പത്തെ അവസാന രണ്ട് കളികള്‍ ഒരേസമയത്ത്, കാരണം ഇതാണ്

Webdunia
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (15:35 IST)
ഐപിഎല്‍ സീസണിലെ അവസാന രണ്ട് ലീഗ് മത്സരങ്ങള്‍ ഒരേ ദിവസം, ഒരേ സമയം. ആദ്യമായാണ് പ്ലേഓഫിനു മുന്‍പത്തെ രണ്ട് കളികള്‍ ഒരേ സമയത്ത് നടക്കുന്നത്. ഐപിഎല്ലില്‍ രണ്ട് മത്സരങ്ങള്‍ ഉള്ള ദിവസം ഒരെണ്ണം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നും രണ്ടാം മത്സരം രാത്രി 7.30 നുമാണ് നടക്കാറുള്ളത്. എന്നാല്‍, ലീഗിലെ അവസാന രണ്ട് കളികള്‍ ഇത്തവണ ഒരേസമയത്ത് നടത്താനാണ് തീരുമാനം. ഒക്ടോബര്‍ എട്ടിനാണ് ലീഗിലെ അവസാന രണ്ട് മത്സരങ്ങള്‍. ഒരു മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. മറ്റൊരു മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. ഈ രണ്ട് കളികളും നാളെ (ഒക്ടോബര്‍ 8) വൈകിട്ട് 7.30 നാണ് ആരംഭിക്കുക. 
 
പ്ലേ ഓഫിലേക്ക് നാലാമതെത്തുന്ന ടീം ഏതായിരിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. അതുകൊണ്ട് തന്നെ അവസാന രണ്ട് മത്സരങ്ങള്‍ വളരെ നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ സംഭവിക്കരുതെന്ന് ബിസിസിഐയ്ക്ക് ആഗ്രഹമുണ്ട്. വാതുവയ്പ് പോലെയുള്ള സാധ്യതകള്‍ ഇല്ലാതാക്കാനാണ് ലീഗിലെ അവസാന രണ്ട് കളികളും ഒരേസമയത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

5 റൺസിന് 4 വിക്കറ്റ് , രക്ഷകനായി അവതരിച്ച് ഒമർസായി, സിംബാബ്‌വെയ്ക്കെതിരെ അഫ്ഗാന് അവിശ്വസനീയ ജയം, ലോക റെക്കോർഡ്

ഇന്ത്യക്കെതിരായ ടി20 പരമ്പര, ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും പുറത്ത്, കിവീസിന് കനത്ത തിരിച്ചടി

ലസിത് മലിംഗയും മുംബൈ ഇന്ത്യൻസും പിരിഞ്ഞു

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയും പതറുന്നു; രോഹിത്തും കോലിയും ഗില്ലും പുറത്ത് !

'അയ്യയ്യേ നാണക്കേട്'; രണ്ടാം ഏകദിനത്തിലും കിവീസിന് തകർച്ച, ഇന്ത്യക്ക് 135 റൺസ് വിജയലക്ഷ്യം

'അപ്പനെ പോലെ തന്നെ, ചെക്കന് ഒരു പേടിയുമില്ല'; ആര്യവീർ സെവാഗ് ഇന്ത്യൻ ടീമിലെത്തുമോ?

'റെഡ് ബോളിൽ ഇനിയില്ല'; മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

India vs New Zealand, 2nd ODI: വെല്ലിങ്ടണിലും കിവീസ് ഉരുകുന്നു; 50 ആകും മുൻപ് മൂന്ന് പേർ പുറത്ത് !

അടുത്ത ലേഖനം
Show comments