Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹമാസിനെ ഇല്ലാതെയാക്കി ഇസ്രായേൽ ലക്ഷ്യം കാണും, ശത്രുക്കളെ കീഴടക്കുന്ന പോരാട്ടത്തിലാണെന്ന് നെതന്യാഹു

Benjamin netanyahu

അഭിറാം മനോഹർ

, ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (13:46 IST)
ഹമാസിനെ ലോകഭൂപടത്തില്‍ നിന്നും ഇല്ലാതെയാക്കി ലക്ഷ്യം നേടുമെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ധികളെ മോചിപ്പിച്ച് തിരികെയെത്തിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രായേല്‍ പ്രതിരോധ സേനയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഇസ്രായേല്‍ ശത്രുക്കളെ കീഴടക്കുന്ന പോരാട്ടത്തിലാണ്. ഇറാനിയന്‍ അച്ചുതണ്ടിനെ നശിപ്പിക്കാനുള്ള കരുത്ത് ഇസ്രായേലിനുണ്ട്. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ സ്വതന്ത്ര പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം. പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചത് തീവ്രവാദത്തിനുള്ള സമ്മാനമാണെന്നും ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന്‍ രാഷ്ട്രമുണ്ടാകില്ലെന്നും ഈ തീരുമാനത്തിന് പിന്നാലെ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യോമപരിധി ലംഘിക്കുന്ന മിസൈലോ വിമാനമോ വെടിവച്ചിട്ടാല്‍ പരാതിയുമായി വരരുതെന്ന് റഷ്യക്ക് മുന്നറിയിപ്പുമായി പോളണ്ട്