വ്യോമപരിധി ലംഘിക്കുന്ന മിസൈലോ വിമാനമോ വെടിവച്ചിട്ടാല്‍ പരാതിയുമായി വരരുതെന്ന് റഷ്യക്ക് മുന്നറിയിപ്പുമായി പോളണ്ട്
വ്യോമപരിധി ലംഘിക്കുന്ന മിസൈലോ വിമാനമോ വെടിവച്ചിട്ടാല്‍ പരാതിയുമായി വരരുതെന്ന് റഷ്യക്ക് മുന്നറിയിപ്പുമായി പോളണ്ട്.
വ്യോമപരിധി ലംഘിക്കുന്ന മിസൈലോ വിമാനമോ വെടിവച്ചിട്ടാല്‍ പരാതിയുമായി വരരുതെന്ന് റഷ്യക്ക് മുന്നറിയിപ്പുമായി പോളണ്ട്. സമീപ ദിവസങ്ങളില്‍ റഷ്യയുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി വ്യോമപരിധി ലംഘനങ്ങള്‍ ഉണ്ടാകുന്നുവെന്ന നാറ്റോ രാജ്യങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് മുന്നറിയിപ്പുമായി പോളണ്ടെത്തിയത്.
ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര സുരക്ഷാസമിതി യോഗത്തിലായിരുന്നു റഷ്യയ്‌ക്കെതിരെ മുന്നറിയിപ്പ് പോളണ്ട് നല്‍കിയത്. ഒരു കാര്യം ഞങ്ങള്‍ വ്യക്തമാക്കുകയാണ്. പോളണ്ടിന് മീതെ പറക്കുകയും അതിര്‍ത്തിലംഘിക്കുകയും ചെയ്യുന്ന വസ്തുക്കളെ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ വെടിവെച്ചു ഇടാനുള്ള തീരുമാനം ഞങ്ങള്‍ കൈക്കൊള്ളുമെന്ന് പോളണ്ട് പ്രധാനമന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു.
അതേസമയം പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ പിന്തുണ അറിയിച്ചു. ഇസ്രയേലും പലസ്തീനും സമാധാനവും സുരക്ഷയും കൈകോര്‍ത്തു നില്‍ക്കുന്ന രണ്ട് രാഷ്ട്രങ്ങളായി മാറണമെന്ന് മാക്രോണ്‍ പറഞ്ഞു. 150ലേറെ രാജ്യങ്ങളാണ് പലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയുമായി എത്തിയത്. ഫ്രാന്‍സിന്റെയും സൗദി അറേബ്യയുടെയും അധ്യക്ഷതയില്‍ ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജര്‍മ്മനിയും ഇറ്റലിയും അമേരിക്കയും പങ്കെടുത്തില്ല.