പലസ്തീന് രാഷ്ട്രപദവി നല്‍കിയ രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. പലസ്തീനെ രാജ്യമായി അംഗീകരിച്ച യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കയാണെന്നാണ് നെതന്യാഹു പറഞ്ഞത്. സ്വതന്ത്ര പലസ്തീന്‍ രാജ്യം ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്നും നെതന്യാഹു പറഞ്ഞു.
നിങ്ങള്‍ ഈ നടപടിയിലൂടെ ഭീകരവാദത്തിന് വലിയ സമ്മാനം നല്‍കുകയാണ്. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്ട്രത്തെ അടിച്ചേല്‍പ്പിക്കാനുള്ള പുതിയ ശ്രമത്തിന് യുഎസില്‍ നിന്നും തിരിച്ചെത്തിയ ശേഷം മറുപടി നല്‍കും. നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. ബ്രിട്ടണ്‍, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ഇന്നലെ പലസ്തീനെ അംഗീകരിച്ച് പ്രഖ്യാപനം നടത്തിയത്.
ഇന്ന് യുഎന്‍ പൊതുസഭ വാര്‍ഷിക സമ്മേളനത്തില്‍ ഫ്രാന്‍സ്, ബെല്‍ജിയം, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളും പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ മരണസംഖ്യ 65,283 ആയി. ഇന്നലെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 46 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.