Publish Date: Fri, 28 Apr 2023 (08:48 IST)
Updated Date: Fri, 28 Apr 2023 (08:50 IST)
ദീപാവലിയെ ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിച്ച് പെന്‍സില്‍വേനിയ. അമേരിക്കന്‍ സംസ്ഥാനമാണ് പെന്‍സില്‍വേനിയ. സംസ്ഥാന സെനറ്റ് എതിരില്ലാതെ വോട്ട് ചെയ്താണ് ഇത് പാസാക്കിയിരിക്കുന്നത്. ഇക്കാര്യം സെനറ്റ് അംഗം നികില്‍ സാവല്‍ ആണ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ദീപാവലിയെ സംസ്ഥാനത്ത് ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിക്കാനുള്ള നിയമനിര്‍മാണം മുന്നോട്ടുവച്ചത്. രണ്ടുലക്ഷത്തോളം ദക്ഷിണേന്ത്യന്‍ വംശജര്‍ പെന്‍സില്‍വേനിയയില്‍ ഉണ്ടെന്നാണ് കണക്ക്. ഇത് കണക്കിലെടുത്താണ് തീരുമാനം.