Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആണവയുഗത്തോട് വിടപറഞ്ഞ് ജര്‍മ്മനി; മൂന്ന് ആണവ നിലയങ്ങളും അടച്ചുപൂട്ടി

ആണവയുഗത്തോട് വിടപറഞ്ഞ് ജര്‍മ്മനി; മൂന്ന് ആണവ നിലയങ്ങളും അടച്ചുപൂട്ടി

സിആര്‍ രവിചന്ദ്രന്‍

, ശനി, 15 ഏപ്രില്‍ 2023 (13:30 IST)
ആണവയുഗത്തോട് വിടപറഞ്ഞ് ജര്‍മ്മനി. മൂന്ന് ആണവ നിലയങ്ങളും അടച്ചുപൂട്ടി. എംസ്‌ലാന്റ്, ഇസാര്‍2, നെക്കാര്‍വെസ്തീം എന്നീ മൂന്ന് ആണവനിലയങ്ങളാണ് അവസാനമായി ജര്‍മ്മനിയില്‍ പൂട്ടിയിരിക്കുന്നത്. 1970 കളില്‍ ജര്‍മ്മനിയില്‍ ശക്തമായ ആണവവിരുദ്ധ സമരങ്ങള്‍ അരങ്ങേറിയിരുന്നു. പുതിയതായി ആണാവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെയായിരുന്നു സമരം. പിന്നാലെയാണ് ഘട്ടം ഘട്ടമായി ജര്‍മ്മനിയില്‍ ആണവനിലയങ്ങള്‍ പൂട്ടിത്തുടങ്ങിയത്. 1986ലെ ചെര്‍നോബില്‍ ദുരന്തം സമരങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.
 
2011ലെ ഫുക്കുഷ്മാ ദുരന്തം കൂടി വന്നതോടെ സമരങ്ങള്‍ക്ക് ശക്തി കൂടുകയായിരുന്നു. 30ലേറെ ആണവനിലയങ്ങളാണ് ജര്‍മ്മനിയില്‍ ഉണ്ടായിരുന്നത്. ഇതോടെ എല്ലാ ആണവ നിലയങ്ങളും അടച്ച് പൂട്ടിയിരിക്കുകയാണ് രാജ്യം. ഇനിമുതല്‍ ഹരിത ഇന്ധനം കൂടുതലായി ഉപയോഗിച്ച് ഇന്ധനത്തിനുള്ള ആവശ്യം നിറവേറ്റുമെന്നാണ് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു, പവന് 45320 രൂപ