Publish Date: Fri, 15 Jun 2018 (19:47 IST)
Updated Date: Fri, 15 Jun 2018 (19:49 IST)
അരക്കോടിയിലധികം വിലയുള്ള ബി എം ഡബ്ലിയു കാറിനെ അച്ഛന്റെ മൃതദേഹത്തോടൊപ്പം സംസ്കരിച്ച് മകൻ. നൈജീരിയക്കാരനായ അസുബുക്കയാണ് ബി എം ഡബ്ലിയു കാറിനൊപ്പം പിതാവിനെ അടക്കം ചെയ്തത്.
നല്ല കാറു വാങ്ങണം എന്ന ഏറെ കാലത്തെ പിതാവിന്റെ ആഗ്രഹമായിരുന്നു. എന്നാൽ മരിക്കുന്നതു വരെ തനിക്ക് നൽകാൻ സാധിക്കാത്തതിനാലാണ് ഇയാൾ മരിച്ചപ്പോൾ പുതിയ കാറ് വാങ്ങി പിതാവിനെ കാറിനോടൊപ്പം മറവു ചെയ്യാൻ തീരുമാനിച്ചത്.
ആറടി ആഴത്തിൽ വീതിയുള്ള കുഴിയെടുത്ത് കാറിനുള്ളിൽ പിതാവിന്റെ മൃതദേഹം വച്ച് സംസ്കരിക്കുകയാണ് ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ച് കഴിഞ്ഞു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.