Publish Date: Fri, 15 Jun 2018 (18:02 IST)
Updated Date: Fri, 15 Jun 2018 (18:09 IST)
പത്തനംതിട്ട: പാത്തനംതിട്ട കടമ്മനിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് ഭവനിൽ മൈഥിലിയെയാണ് വീടിന്റെ അട്ടുക്കളക്ക് സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കടമ്മനിട്ട ഗവണമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് മൈഥിലി. മൈഥിലിയുടെ സഹോദരങ്ങളും ഇതേ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ മൈഥിലിയുടെ സഹോദരങ്ങളായ മാനസിയും മിഥുനും സ്കൂളിൽ നിന്നും മടങ്ങിയെത്തിയപ്പോഴാണ് മൈഥിലി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടനെ തന്നെ മൈഥിലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ വിറകു സൂക്ഷിക്കാനായി നിർമ്മിച്ച ചായിപ്പിലാണ് മൈഥിലിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കെട്ടിയ കുരുക്ക് മുറുകാത്ത നിലയിലും കാലുകൾ നിലത്ത് മടങ്ങിയുമാണ് കിടന്നിരുന്നത് എന്നതിനാലാണ് സംഭവത്തിൽ ദുരൂഹത ഉയരുന്നത്.
ബുധനാഴ്ച രാവിലെ അച്ഛനോടൊപ്പം സന്തോഷവതിയായാണ് മൈഥിലി സ്കൂളിൽ പോയത്. മൈഥിലി ആത്മഹത്യ ചെയ്യില്ലെന്നും. അതിനുള്ള കാരണങ്ങൾ ഒന്നും തന്നെ ഇല്ലെന്നും മാതാപിതാക്കൾ പറയുന്നു.