Publish Date: Fri, 15 Jun 2018 (17:08 IST)
Updated Date: Fri, 15 Jun 2018 (17:10 IST)
ഏറെ നാളത്തെ മോഹത്തിനൊടുവിൽ വാങ്ങിയ ബി എം ഡബ്ലിയു പൂജിച്ച യുവാവിന് കിട്ടിയത് എട്ടിന്റെയല്ല പതിനാറിന്റെ പണി. വീട്ടിൽ കൊണ്ടുപോകുന്നതിനു മുൻപ് വാഹനം പൂജിക്കുന്നതിനിടെ പുത്തൻ ബി എൻ ഡബ്ലിയു കത്തിച്ചാമ്പലായി. ഈ ദൃശ്യങ്ങലാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചൈനയിലെ ജിയാങ്‌സു നഗരത്തിലാണ് സംഭവം നടന്നത്. പൂജ നടത്തുന്നതിനിടെ കുടുംബാംഗങ്ങൾ വാഹനത്തിന് ചുറ്റും സാമ്പ്രാണി തിരികൾ കത്തിച്ചിരിന്നു. ഇതിൽ നിന്നുമാണ് വാഹനത്തിലേക്ക് തീപിടിച്ചത്. പൂജയിൽ മുഴുകിയ യുവാവ് ഇതൊട്ട് കണ്ടതുമില്ല.
അതിവേഗം വാഹനത്തിലേക്ക് പൂർണ്ണമായും തി പടർന്നു പിടിക്കുകയായിരുന്നു. ഇതോടെ സർവീസ് ചെയ്യാനാകാത്ത വിധം ബി എം ഡബ്ലിയു കത്തി നശിച്ചു. സമീപത്തെ കെട്ടിടത്തിൽ നിന്നും ആരോ പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.