നല്ല നാടൻ കുടമ്പുളിയിട്ട മീൻ കറിക്ക് ഇതാ ചില സ്വാദ് വിദ്യകൾ !

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (14:48 IST)
മീൻ കറി ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. കുടമ്പുളിയിട്ട മീൻ കറിയാണെങ്കിൽ പറയുകയും വേണ്ട. മലബാർ മേഖകളിലെ മീൻ കറികൾക്ക് ഒരു പ്രത്യേക രുചിയുമാണ്.
 
രുചികരമായ കുടമ്പുളിയിട്ട മീന്‍ കറി ഉണ്ടാക്കുന്ന വിധം.
 
ചേരുവ:
 
മീന്‍ കഷണങ്ങളാക്കിയത്‌ - അര കിലോ
മുളക് എണ്ണയില്‍ വറുത്ത് പൊടിച്ചത്-  3 ടീസ്പൂണ്‍
മല്ലിപ്പൊടി-1/2 ടീസ്പൂണ്‍
കടുക്- ചെറിയ അളവ് 
ഇഞ്ചി- ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- 6 അല്ലി
കുടമ്പുളി - 2 അല്ലി
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില- 2 ഇതള്‍
 
ഉണ്ടാക്കുന്ന വിധം:
 
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ അല്‍പ്പം കടുക് ഇട്ട് പൊട്ടിയ ശേഷം കുനുകുനെയരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നീ ചേരുവകള്‍ നല്ലതുപോലെ മൂപ്പിക്കുക. ഇതില്‍ കറിവേപ്പില ഇട്ട് ഇളക്കി മുളകും മല്ലിയും കൂടി ഇട്ട് ഇളക്കുക. ഈ മിശ്രിതത്തില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മീന്‍ കഷ്ണങ്ങള്‍ കൂടി ഇട്ടു വേവിക്കുക. പുളി ഇതളായിത്തന്നെ ഇടുക. വെന്തു കുറുകിക്കഴിയുമ്പോള്‍ താത്തുവയ്ക്കുക. മരച്ചീനിയോടൊപ്പം ഒന്നാംതരം കറിയാണ് കുടമ്പുളിയിട്ട മീന്‍ കറി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പെട്ടെന്ന് പനിവരാറുണ്ടോ, വിറ്റാമിന്‍ സി കുറവാണ്!

Shigella: ഷിഗെല്ലയെ പേടിക്കണം; അറിയാം രോഗലക്ഷണങ്ങൾ

ഇങ്ങനെയാണോ നിങ്ങൾ പല്ല് തേയ്ക്കുന്നത്? തെറ്റാണ്

ചിലന്തിവലകള്‍ എങ്ങനെ ഫലപ്രദമായി വീട്ടില്‍ നിന്ന് നീക്കം ചെയ്യാം

Oats Dosa: ഓട്‌സ് കൊണ്ട് ദോശയുണ്ടാക്കുന്നത് എങ്ങനെ?

അടുത്ത ലേഖനം
Show comments