ആഘോഷ ദിവസങ്ങൾ ആസ്വാദ്യകരമാക്കാൻ പൈനാപ്പിൾ കേക്ക്

ആഘോഷ ദിവസങ്ങൾ ആസ്വാദ്യകരമാക്കാൻ പൈനാപ്പിൾ കേക്ക്

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (14:41 IST)
എല്ലാവർക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഒന്നാണ് കേക്ക്. പലതരത്തിലുള്ള കേക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വിശേഷ ദിവസങ്ങളിലും മറ്റും പ്രധാനിയായി നിൽക്കുന്നതും ഈ മധുര വിഭവം തന്നെയാണ്. കടകളിൽ നിന്ന് വാൺഗുന്ന കേക്കുകൾക്ക് മാത്രമല്ല വീടുകളിൽ ഉണ്ടാക്കുന്ന മായം ഒന്നുംതന്നെ ചേർക്കാത്ത കേക്കുകൾക്കും രുചി ഏറെയാണ്.
 
വീട്ടിൽ തന്നെ കേക്ക് ഉണ്ടാക്കുന്നത് അത്ര വിഷമമുള്ള കാര്യമൊന്നുമല്ല. വളരെ രുചികരമായ കേക്ക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാനാകും. അത് എങ്ങനെയെന്നല്ലേ... ഇതാ...
 
ചേരുവകൾ: 
 
പൈനാപ്പിള്‍ ചെറുതായി അരിഞ്ഞത് - 500 ഗ്രാം
മൈദ - 800 ഗ്രാം 
കോഴിമുട്ട - 4 (വെള്ളയും മഞ്ഞയും വെവ്വേറെ)
ബേക്കിങ് പൗഡര്‍ - ഒരുനുള്ള്
പഞ്ചസാര - ഒരു കപ്പ്
അണ്ടിപ്പരിപ്പ് പൊടിച്ചത് - അരക്കപ്പ്
ഉപ്പ് - അര ടീസ്പൂണ്‍
വാനില എസന്‍സ് - ഒരു ടേബിള്‍ സ്പൂണ്‍
ഐസിങ് ഷുഗര്‍ - 3 കപ്പ്
 
ഉണ്ടാക്കുന്ന വിധം:
 
ഒരു പാത്രത്തില്‍ വെണ്ണ, ഐസിങ് ഷുഗര്‍ എന്നിവ നന്നായി ചേര്‍ത്തടിച്ച് മയം വരുത്തി കോഴിമുട്ടയുടെ മഞ്ഞ (4 എണ്ണം) ഓരോന്നായി ചേര്‍ത്തിളക്കണം. ഇതിലേക്ക് ചെറുതായി അരിഞ്ഞ പൈനാപ്പിള്‍, അണ്ടിപ്പരിപ്പ് പൊടിച്ചത്, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
 
മൈദ, ബേക്കിങ് പൗഡര്‍, എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയ മിശ്രിതം ഇതിലേക്ക് കൂട്ടിയോജിപ്പിക്കുക. ഉപ്പ് ആവശ്യത്തിനിടുക. അതിനുശേഷം മറ്റൊരു പാത്രത്തില്‍ കോഴിമുട്ടയുടെ വെള്ള മാത്രം എടുത്ത് അല്‍പം പഞ്ചസാര ചേര്‍ത്തു നന്നായി അടിക്കുക. 
 
ആദ്യം എടുത്തുവെച്ച പാത്രത്തിലേക്ക് കോഴിമുട്ടയുടെ വെള്ള പകര്‍ന്ന് നന്നായി ചേര്‍ത്തതിനു ശേഷം കേക്ക് ബേക്ക് ചെയ്യാനെടുക്കുന്ന പാത്രത്തില്‍ ഒഴിച്ച് (പാത്രത്തിന്റെ 40%) 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. 
 
ബേക്ക് ചെയ്തതിനുശേഷം ഡെക്കറേഷന്‍ ആണ്. ചെറീസ് ഉപയോഗിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

26കാരനുമായി കിടക്ക പങ്കിട്ടു, മനോഹരമായിരുന്നുവെന്ന് ചാർലീസ് തെറോൺ, 50 വയസിലെ സിംഗിൾ ലൈഫ് ആസ്വദിക്കുന്നുവെന്ന് താരം

'വേണ്ട വേഗം'; സിൽവർ ലൈൻ പദ്ധതി യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു

തീർന്നിട്ടില്ല രാമാ.., പെട്രോൾ- ഡീസൽ വില ഇനിയും ഉയരുമെന്ന് സൂചന

ട്രംപിന് പിന്നാലെ ചൈനയിലെത്തി പുടിന്‍; 40 കരാറുകളില്‍ ഒപ്പിടും

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മരുന്ന് കഴിച്ചയുടനെ ഉറങ്ങരുത്, ഇക്കാര്യങ്ങള്‍ അറിയണം

മലബന്ധമുണ്ടെങ്കില്‍ വയറിളക്കം ഉണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാമോ; ഓവര്‍ഫ്‌ലോ വയറിളക്കം എന്താണ്?

ചോറ് തിളപ്പിച്ചൂറ്റി കഴിക്കുന്നത് ആരോഗ്യകരമോ?

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉയരത്തിനനുസരിച്ച് വ്യത്യസ്ഥ ശരീരഭാരമാണ് വേണ്ടത്!

ഭര്‍ത്താക്കന്മാരോട് ഒരിക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്

അടുത്ത ലേഖനം
Show comments