Daily Horoscope
✕

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ലംഘിക്കാന്‍ പാടില്ല

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 നവം‌ബര്‍ 2024 (12:31 IST)
എല്ലാ ആരാധനാലയങ്ങള്‍ക്കും അതിന്റേതായ പവിത്രതയുണ്ട്. അതുപോലെതന്നെ ആരാധനാലയങ്ങള്‍ ദര്‍ശിക്കുമ്പോള്‍ അവിടെ പാലിക്കേണ്ട നിയമങ്ങളും ഉണ്ട്. ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ നാം പാലിച്ചിരിക്കേണ്ട ചില നിബന്ധങ്ങള്‍ ഉണ്ട്. അവ ലംഘിക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് എതിരെയാണ്. ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ചെരുപ്പ് ധരിക്കാന്‍ പാടില്ല. ചെരുപ്പ് അശുദ്ധിയായാണ് ക്ഷേത്രങ്ങളില്‍ കണക്കാക്കപ്പെടുന്നത്. പവിത്രമായ ക്ഷേത്രങ്ങളില്‍ ചെരുപ്പ് ധരിച്ച് ദര്‍ശനം നടത്താന്‍ പാടില്ല. 
 
പല ക്ഷേത്രങ്ങളിലും പലതരത്തിലാണ് വസ്ത്രം ധരിക്കേണ്ടത്. ഓരോ ക്ഷേത്രത്തിലും അവരുടെ വസ്ത്രധാരണ രീതിക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ വസ്ത്രധാരണ രീതികള്‍ ഒന്നും പ്രത്യേകിച്ച് പറയപ്പെട്ടിട്ടില്ലാത്ത ക്ഷേത്രങ്ങളുമുണ്ട്. മറ്റൊന്ന് ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫോട്ടോ എടുക്കാന്‍ പാടില്ല എന്നുള്ളതാണ്. പല ക്ഷേത്രങ്ങളും ഇത് വിലക്കുന്നുണ്ട്. ഇത് അവിടുത്തെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഫോട്ടോ എടുക്കാന്‍ വിലപേര്‍പ്പെടുത്തിയിരിക്കുന്നത്.  ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നാം കാണാറുള്ള ഒരു ബോര്‍ഡാണ് ശബ്ദം നാമജപത്തിനു മാത്രം എന്നത്. 
 
പലരും ക്ഷേത്രങ്ങളില്‍ എത്തുന്നത് ശാന്തമായ ഒരു അന്തരീക്ഷത്തില്‍ കുറച്ച് സമയം ചിലവഴിക്കാനാണ്. അത്തരത്തില്‍ ഒരിടത്തില്‍ അനാവശ്യമായി ഉറക്കെ സംസാരിക്കുകയോ ഫോണിലൂടെ സംസാരിക്കുകയോ ചെയ്യുന്നത് നല്ല ശീലമല്ല. അതുപോലെതന്നെ എല്ലാ ക്ഷേത്രങ്ങളിലും എല്ലാവര്‍ക്കും കയറി ചെല്ലാന്‍ ആവാത്തതും എല്ലാവര്‍ക്കും സ്പര്‍ശിക്കാന്‍ പാടില്ല എന്നുള്ളതുമായ ചില സ്ഥലങ്ങള്‍ ഉണ്ടാകും. അവിടെയൊന്നും അനുവാദമില്ലാതെ പ്രവേശിക്കരുത്. മറ്റൊന്ന് നമ്മള്‍ പാലിക്കേണ്ട അച്ചടക്കമാണ് . ക്യു പാലിക്കേണ്ട സ്ഥലങ്ങളില്‍ അത് പാലിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

Ganesha Chathurthi 2025 : വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ല: വിശ്വാസത്തിന് പിന്നിലെ കാരണം എന്ത്?

Ganesh Chaturthi 2026: വിനായകചതുര്‍ത്ഥി ദിനത്തില്‍ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments