Publish Date: Mon, 25 Nov 2024 (13:51 IST)
Updated Date: Mon, 25 Nov 2024 (13:57 IST)
ജ്യോതിഷപ്രകാരം ഓരോ വ്യക്തിയും ജനിക്കുന്ന സമയത്തിനനുസരിച്ചാണ് അവരുടെ രാശി കണക്കാക്കുന്നത്. അത്തരത്തില്‍ കണക്കാക്കുന്ന ഒരു രാശിയാണ് ഇടവം. കാളയുടെ തലയുടെ ആകൃതി ഉപയോഗിച്ചാണ് ഇടവന്റെ രാശീ പ്രതിനിധീകരിക്കുന്നത്. ശക്തമായ ഇച്ഛാശക്തിയുള്ളവരാണ് ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍. ഇവര്‍ക്കെപ്പോഴും ഒരു കംഫര്‍ട്ട്‌സോണ്‍ ഉണ്ടായിരിക്കും. ഇതിനുള്ളില്‍ നിന്നും പുറത്തേക്ക് വരാന്‍ അവര്‍ ഒട്ടും തന്നെ താല്‍പര്യം കാണിക്കാറില്ല. അഥവാ ഈ കംഫര്‍ട്ട്‌സോണ്‍ നിന്നും പുറത്തുവരികയാണെങ്കില്‍ പോലും അവരുടെ സ്വഭാവത്തില്‍ അതിന്റേതായ മാറ്റങ്ങള്‍ ഉണ്ടാകും. അതോടൊപ്പം തന്നെ ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍ക്ക് കോപത്തെ ശാന്തമായും നിയന്ത്രിതമായും കൈകാര്യം ചെയ്യാനാകും.
പെട്ടെന്ന് എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ ഇവര്‍ എടുക്കാറില്ല. എന്തുകാര്യം ചെയ്യുമ്പോഴും നന്നായി ആലോചിച്ച് ചിന്തിച്ച ശേഷം മാത്രമേ ഇവര്‍ ചെയ്യാറുള്ളൂ. എന്നാല്‍ ഇവരെ വേദനിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും ഉണ്ടായാല്‍ അതിനുള്ള പ്രതികരണം ശക്തവും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന രീതിയിലുള്ളതുമായിരിക്കും.