Webdunia - Bharat's app for daily news and videos

Install App

ഉറങ്ങുമ്പോള്‍ ചെവികള്‍ അടയ്ക്കുന്നത് നല്ലതാണ്

ഫാന്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയ്ക്കുന്നു

രേണുക വേണു
വ്യാഴം, 14 നവം‌ബര്‍ 2024 (10:30 IST)
രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മറക്കാതെ ചെയ്യേണ്ട കാര്യമാണ് ചെവികള്‍ കാറ്റ് തട്ടാതെ അടയ്ക്കുന്നത്. ഫാന്‍, ഏസി എന്നിവയില്‍ നിന്നുള്ള കാറ്റ് നേരിട്ട് ചെവിയിലേക്ക് തട്ടുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഫാനില്‍ നിന്നുള്ള കാറ്റ് നേരിട്ട് തട്ടുമ്പോള്‍ വായ, മൂക്ക്, തൊണ്ട എന്നിവ വേഗം വരണ്ട അവസ്ഥയിലേക്ക് എത്തുന്നു. ഇത് കഫം നിറയാന്‍ കാരണമാകും. ശക്തമായ കാറ്റ് നേരിട്ട് ചെവിയിലേക്ക് എത്തുമ്പോള്‍ അത് തലവേദന, കഫക്കെട്ട്, തൊണ്ടവേദന എന്നിവയിലേക്ക് നയിക്കും. 
 
ഫാന്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയ്ക്കുന്നു. ഈ പൊടിപടലങ്ങള്‍ പലതരം അലര്‍ജിയിലേക്ക് നയിക്കും. അതുകൊണ്ടാണ് രാത്രി ഉറങ്ങുമ്പോള്‍ ഒരു കാരണവശാലും ഫാനിനു തൊട്ടുതാഴെ കിടക്കരുതെന്ന് പറയുന്നത്. ഫാനിന്റെ കാറ്റ് നേരിട്ട് മുഖത്തേക്ക് കൊള്ളുന്ന വിധം കിടക്കരുത്.

രാത്രി കിടക്കുമ്പോള്‍ മങ്കിക്യാപ്പോ ഇയര്‍ പ്ലഗോ ഉപയോഗിച്ച് ചെവി കാറ്റ് തട്ടാത്ത വിധം അടയ്ക്കുക. അമിതമായ കാറ്റ് കാരണം ചെവിയില്‍ പഴുപ്പ് വരുന്നത് തടയാനും ഇതിലൂടെ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കഠിനമായ വ്യായാമം അരുത്! റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അറിയണം

പ്രതിരോധ ശ്രമങ്ങള്‍ നടത്തിയിട്ടും ഫലമില്ല; ലോകമെമ്പാടും വൈറല്‍ ഹെപ്പറ്റൈറ്റിസ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നു

പ്രമേഹം ആരംഭഘട്ടത്തിൽ; ഭക്ഷണനിയന്ത്രണം വേണോ?

ലൈംഗിക ബന്ധവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

പ്രഷര്‍കുക്കറില്‍ നിന്ന് ലെഡ് വിഷബാധയേല്‍ക്കാന്‍ സാധ്യത; കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരെ

അടുത്ത ലേഖനം
Show comments