Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉറങ്ങുന്നതിനു മുന്‍പ് ഈ പഴങ്ങള്‍ കഴിക്കാം

വിറ്റാമിന്‍ ബി6 ധാരാളം അടങ്ങിയ പഴവും ഉറക്കത്തിനു സഹായിക്കുന്നു

ഉറങ്ങുന്നതിനു മുന്‍പ് ഈ പഴങ്ങള്‍ കഴിക്കാം

രേണുക വേണു

, വ്യാഴം, 7 നവം‌ബര്‍ 2024 (09:44 IST)
നല്ല ഉറക്കം ആഗ്രഹിക്കാത്തവരായി ആരുണ്ട് നമുക്കിടയില്‍ ! എന്നാല്‍ നല്ല ഉറക്കം കിട്ടണമെങ്കില്‍ രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. രാത്രി കട്ടിയുള്ള ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, പഴങ്ങളും പച്ചക്കറികളുമാണ് ഏറ്റവും നല്ലത്. 
 
രാത്രി കിവി പഴം കഴിക്കുന്നത് അതിവേഗം ഉറങ്ങാനും നല്ല ഉറക്കം കിട്ടാനും സഹായിക്കും. സെറോടോണിന്‍ ലെവല്‍ കൂടുതല്‍ ഉള്ളതിനാല്‍ ആണ് കിവി പഴം ഉറക്കത്തിനു സഹായിക്കുന്നത്. അല്‍പ്പം പുളിയുള്ള ചെറി പഴങ്ങളും രാത്രി കിടക്കുന്നതിനു മുന്‍പ് കഴിക്കാം. ചെറി കഴിച്ചതിനു ശേഷം മെലടോണിന്‍ രക്തചംക്രമണം വര്‍ധിക്കുന്നതായി പഠനങ്ങളില്‍ പറയുന്നു. 
 
വിറ്റാമിന്‍ ബി6 ധാരാളം അടങ്ങിയ പഴവും ഉറക്കത്തിനു സഹായിക്കുന്നു. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ശരീര പേശികളെ റിലാക്സ് ചെയ്യാന്‍ സഹായിക്കും. ദഹനത്തിനു സഹായിക്കുന്ന പൈനാപ്പിളും രാത്രി കഴിക്കാവുന്നതാണ്. പൈനാപ്പിളില്‍ മെലാടോണില്‍ അളവ് കൂടുതലാണ്. ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കുന്ന ഫ്രൂട്ട്സാണ് ഓറഞ്ച്. അവോക്കാഡോ, തക്കാളി, കാരറ്റ് എന്നിവയും രാത്രി കിടക്കുന്നതിനു മുന്‍പ് കഴിക്കാം. 
 
പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, മറ്റു ഭക്ഷണങ്ങള്‍ കഴിച്ച് വയറുനിറഞ്ഞ് ഇരിക്കുമ്പോള്‍ പഴങ്ങള്‍ കഴിക്കരുത്. രാത്രി അത്താഴത്തിനു പഴങ്ങള്‍ മാത്രം കഴിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അങ്ങനെ ചെയ്യാം. അല്ലാതെ കട്ടിയുള്ള മറ്റു ഭക്ഷണങ്ങള്‍ കഴിച്ചതിനു പിന്നാലെ ഫ്രൂട്ട്‌സ് കൂടി കഴിച്ചാല്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തം കട്ടപിടിക്കാന്‍ താമസമോ, ഈ ഭക്ഷണങ്ങള്‍ കഴിക്കണം