പ്രസവങ്ങൾ തമ്മിലുള്ള അകലം എത്ര വേണം? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്ന് വർഷങ്ങളുടെ ഇടവേള വേണം
Publish Date: Sat, 11 Jul 2026 (12:08 IST)
Updated Date: Sat, 11 Jul 2026 (12:10 IST)
ഇന്ന് ജൂലൈ 11, ലോക ജനസംഖ്യാ ദിനം ആണ്. സമൂഹത്തിനു ഗുണം ചെയ്യുന്ന കുടുംബാസൂത്രണ പദ്ധതികൾ വിഭാവനം ചെയ്യേണ്ടത് ഇക്കാലത്ത് അത്യാവശ്യമാണ്. ജനസംഖ്യാ പെരുപ്പം ഒരു രാജ്യത്തെ തന്നെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. എപ്പോൾ ഗർഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്താനും കുടുംബാസൂത്രണത്തിലൂടെ സാധിക്കും.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്ന് വർഷങ്ങളുടെ ഇടവേള വേണം. അതായത് ഒരു കുട്ടിയുടെ ജനനത്തിനു ശേഷം അടുത്ത കുട്ടിയുടെ ജനനത്തിലേക്ക് ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും ഇടവേള അത്യാവശ്യമാണ്.
ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം മറ്റൊരു ഗർഭധാരണം നടത്തുന്നതിനായി സ്ത്രീകളുടെ ശരീരം സജ്ജമാകേണ്ടതുണ്ട്. അതിനു വേണ്ടിയാണ് ഈ ഇടവേള ആവശ്യപ്പെടുന്നത്. പ്രസവങ്ങൾ തമ്മിൽ ഇടവേള കുറയുമ്പോൾ അകാല ജനനം, കുട്ടികളിൽ വൈകല്യങ്ങൾ, ഭാരക്കുറവ്, അമ്മമാരിൽ അനീമിയ, കുട്ടികളിൽ ഓട്ടിസം എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്.