Publish Date: Sat, 14 Nov 2026 (18:00 IST)
Updated Date: Sat, 14 Nov 2026 (17:30 IST)
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് മറക്കാതെ ചെയ്യേണ്ട കാര്യമാണ് ചെവികൾ കാറ്റ് തട്ടാതെ അടയ്ക്കുന്നത്. ഫാൻ, ഏസി എന്നിവയിൽ നിന്നുള്ള കാറ്റ് നേരിട്ട് ചെവിയിലേക്ക് തട്ടുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഫാനിൽ നിന്നുള്ള കാറ്റ് നേരിട്ട് തട്ടുമ്പോൾ വായ, മൂക്ക്, തൊണ്ട എന്നിവ വേഗം വരണ്ട അവസ്ഥയിലേക്ക് എത്തുന്നു. ഇത് കഫം നിറയാൻ കാരണമാകും. ശക്തമായ കാറ്റ് നേരിട്ട് ചെവിയിലേക്ക് എത്തുമ്പോൾ അത് തലവേദന, കഫക്കെട്ട്, തൊണ്ടവേദന എന്നിവയിലേക്ക് നയിക്കും.
ഫാൻ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയ്ക്കുന്നു. ഈ പൊടിപടലങ്ങൾ പലതരം അലർജിയിലേക്ക് നയിക്കും. അതുകൊണ്ടാണ് രാത്രി ഉറങ്ങുമ്പോൾ ഒരു കാരണവശാലും ഫാനിനു തൊട്ടുതാഴെ കിടക്കരുതെന്ന് പറയുന്നത്. ഫാനിന്റെ കാറ്റ് നേരിട്ട് മുഖത്തേക്ക് കൊള്ളുന്ന വിധം കിടക്കരുത്.
രാത്രി കിടക്കുമ്പോൾ മങ്കിക്യാപ്പോ ഇയർ പ്ലഗോ ഉപയോഗിച്ച് ചെവി കാറ്റ് തട്ടാത്ത വിധം അടയ്ക്കുക. അമിതമായ കാറ്റ് കാരണം ചെവിയിൽ പഴുപ്പ് വരുന്നത് തടയാനും ഇതിലൂടെ സാധിക്കും.