Publish Date: Sun, 01 Nov 2026 (14:20 IST)
Updated Date: Sun, 01 Nov 2026 (14:23 IST)
കൃത്യമായ ഉറക്കം ഉള്ളവർക്ക് നല്ല ആരോഗ്യമുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഓരോ പ്രായത്തിലും എത്ര മണിക്കൂർ നിർബന്ധമായും ഉറങ്ങണമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.
12 മാസം വരെ പ്രായമുള്ള നവജാത ശിശുക്കൾ ഒരു ദിവസം 12 മുതൽ 16 മണിക്കൂർ വരെ ഉറങ്ങണം. കുട്ടികൾക്ക് ഉറക്കം വളരെ അത്യാവശ്യമാണ്.
ഒരു വയസ്സ് മുതൽ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ 11 മുതൽ 14 മണിക്കൂർ വരെ ഉറങ്ങണം. മൂന്ന് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ 10 മുതൽ 13 മണിക്കൂർ വരെ ഉറങ്ങണം.
ആറ് മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ ഉറങ്ങേണ്ടത് ഒൻപത് മണിക്കൂർ മുതൽ 12 മണിക്കൂർ വരെയാണ്. 13 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർ ഒരു ദിവസം എട്ട് മണിക്കൂർ മുതൽ 10 മണിക്കൂർ വരെ ഉറങ്ങണം.
പ്രായപൂർത്തിയായവർ രാത്രി നിർബന്ധമായും തുടർച്ചയായി ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.