Publish Date: Sat, 14 Nov 2026 (16:11 IST)
Updated Date: Sat, 14 Nov 2026 (16:18 IST)
പ്രായമായവർ മാത്രമല്ല ചെറുപ്പക്കാരും കൃത്യമായ ഇടവേളകളിൽ പ്രമേഹ പരിശോധന നടത്തിയിരിക്കണം. അതേസമയം തോന്നിയ പോലെ നടത്തേണ്ട ഒന്നല്ല ഷുഗർ ടെസ്റ്റ്. അതിനു കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ട്.
ഫാസ്റ്റിങ് ഷുഗർ, ഭക്ഷണശേഷമുള്ള ഷുഗർ, മൂന്ന് മാസത്തെ ഷുഗറിന്റെ ശരാശരി അളവ് എന്നിങ്ങനെ മൂന്ന് ടൈപ്പ് പരിശോധനയും നടത്തിയിരിക്കണം. ഇതിൽ ഏതെങ്കിലും ഒരു രീതി മാത്രം പരിശോധിച്ചതു കൊണ്ട് നിങ്ങളുടെ പ്രമേഹനില കൃത്യമായി അറിയാൻ സാധിക്കില്ല.
ഫാസ്റ്റിങ് ഷുഗർ ടെസ്റ്റ് ചെയ്യുന്നതിനു മുൻപ് ചായ പോലും കുടിക്കാൻ പാടില്ല. വേണമെങ്കിൽ അൽപ്പം വെള്ളം മാത്രം കുടിക്കാം. ചായ കുടിച്ച ശേഷം ഫാസ്റ്റിങ് ഷുഗർ പരിശോധിക്കുന്നത് മണ്ടത്തരമാണ്.
ഫാസ്റ്റിങ് ഷുഗർ ടെസ്റ്റ് ചെയ്യുമ്പോൾ ചുരുങ്ങിയത് എട്ട് മണിക്കൂർ നേരമെങ്കിലും വയർ കാലിയായിരിക്കണം. രാവിലെ ആറിനും എട്ടിനും ഇടയിൽ ഫാസ്റ്റിങ് ഷുഗർ ടെസ്റ്റ് ചെയ്യുന്നതാണ് അഭികാമ്യം.