Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉറച്ച ശരീരവും ഭംഗിയുള്ള മസിൽസുമാണോ ആഗ്രഹിയ്ക്കുന്നത് ? കഴിയ്ക്കേണ്ടത് ഈ ഭക്ഷണങ്ങൾ !

ഉറച്ച ശരീരവും ഭംഗിയുള്ള മസിൽസുമാണോ ആഗ്രഹിയ്ക്കുന്നത് ? കഴിയ്ക്കേണ്ടത് ഈ ഭക്ഷണങ്ങൾ !
, വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (15:11 IST)
ഇന്നത്തെ ജീവിത രീതിയില്‍ പലരും രോഗങ്ങള്‍ക്കു അമിത വണ്ണത്തിനു അടിമപ്പെടാറുണ്ട്. തെറ്റായ ഭക്ഷണ രീതിയും ഇരുന്നുള്ള ജോലിയുമാണ് ഭൂരിഭാഗം പേരെയും രോഗങ്ങള്‍ക്ക് അടിമപ്പെടുത്തത്. അമിത വണ്ണവും ജീവിത ശൈലി രോഗങ്ങളും മൂലം ഇന്നത്തെ യുവതലമുറ വ്യായായ്‌മം ചെയ്യാന്‍ സമയം കണ്ടെത്താറുണ്ട്. ഉറച്ച ശരീരവും മസിലുകളും ലഭ്യമാകാന്‍ ഭക്ഷണക്രമത്തില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണമെന്ന ആശങ്ക ഭൂരിഭാഗം പേരിലുമുണ്ട്.
 
കൂടുതല്‍ ആഹാരം കഴിക്കാതെ പോഷകാഹാരം അടങ്ങിയ ഭക്ഷണങ്ങളാണ് ആരോഗ്യമുളള മസിലുകള്‍ നല്‍കുക. ഇതിനൊപ്പം സിക്‍സ് പായ്‌ക്ക് ലഭിക്കുകയും ചെയ്യും. കാല്‍സ്യം, അയണ്‍, സിങ്ക് എന്നിവ അടങ്ങിയ മുട്ടയില്‍ പ്രോട്ടീന്‍ കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം വൈറ്റമിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുട്ട മസില്‍ ശക്തമാക്കാനുള്ള ഉത്തം ആഹാരമാണ്.
 
പാലും പാല്‍ ഉള്‍പ്പന്നങ്ങളും ചിട്ടയായ രീതിയില്‍ കഴിച്ചാല്‍ മസില്‍ വാലുതാകും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യത്തില്‍ 20 ഗ്രാം പ്രോട്ടിന്‍ അടങ്ങിയിട്ടുണ്ട്. മസില്‍ വളരുന്നതിനൊപ്പം ശരീരത്തിന് കരുത്ത് പകരാനും മീന്‍ പതിവാക്കാം. ഫാറ്റ് കുറച്ച് മസില്‍ വലുതാക്കാന്‍ ഏറ്റവും ഉത്തമമാണ് ഫൈബര്‍, പ്രോട്ടീന്‍, മിനറല്‍, വൈറ്റമിന്‍ എന്നിവ അടങ്ങിയ ഓട്ട്സ്. ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റാണ് ശരീരത്തിന് കരുത്ത് നല്‍കുന്നത്. 
 
പ്രോട്ടീന്‍ അടങ്ങിയ മുട്ട പോഷക സമൃദ്ധമാണ്. മുട്ടയില്‍ ധാരാളം വൈറ്റമിന്‍ അടങ്ങിയിട്ടുണ്ട്. മത്സ്യം നന്നായി കഴിക്കുന്നത് മസില്‍ വെക്കാന്‍ സഹായിക്കും. ഓട്സില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റില്‍ നിന്നും ഊര്‍ജ്ജവും ലഭിക്കും. ബദാമിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ E മസിലുകളുടെ വളര്‍ച്ചയെ ഏറെ സഹായിക്കും. ബദാം 10 എണ്ണം ദിവസവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് 64 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് വന്നു പോയിട്ടുണ്ടാകുമെന്ന് ഐസിഎംആര്‍