മിഡ് റേഞ്ചിൽ മറ്റൊരു മികച്ച സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിലെത്തിച്ച് സാംസങ്. എം സീരീസിൽ എം51 എന്ന സ്മാർട്ട്ഫോണിനെയാണ് സാംസങ് വിപണിയിലെത്തിച്ചിരിയ്ക്കുന്നത്. 7,000 എംഎഎച്ച് ബറ്ററി ബാക്കപ്പോടെ എത്തുന്ന സ്മാർട്ട്ഫോൺ എന്നതാണ് എം51 ന്റെ ഏറ്റവും വലിയ പ്രത്യേക. ഈ മാസം 18ന് ഉച്ചയ്ക്ക് 12 മുതൽ സ്മാർട്ട്ഫോൺ ആമസോൺ വഴിയും സാംസങ് വെബ്സൈറ്റ് വഴിയും ലഭ്യമാകും.
6 ജിബി 128 ജിബി, 8 ജിബി 128 ജിബി എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തുന്നത്. അടിസ്ഥാന വകഭേതത്തിന് 24,999 രൂപയും, ഉയർന്ന പതിപ്പിന് 26,999 രൂപയുമാണ് വില. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് പഞ്ച്‌ഹോൾ ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 64എംപി പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. 123 ഡിഗ്രി 12എംപി അൾട്രാ വൈഡ് ആംഗിൾ, 5 എംപി ഡെപ്ത് സെൻസർ, 5 എംപി മാക്രോ എന്നിങ്ങനെയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ.
32 മെഗാപിക്സലാണ് സെൽഫി ഷൂട്ടർ ക്യാമറ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 730ജി പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുക. അഡ്രിനോ 618 ആണ് ഗ്രാഫിക്സ് യുണിറ്റ്. ആൻഡ്രോയിഡ് 10 ൽ വൺ യൂസർ ഇന്റർഫേസിലാണ് സ്മാർട്ട്ഫോൻ പ്രവർത്തിയ്ക്കുക. 25W ക്വിക്ക് ചാർജിങ്ങ് സപ്പോർട്ട് ചെയ്യുന്ന 7,000 എംഎഎച്ച് ബാറ്ററിയാണ് ഗാലക്സി എം51ൽ നൽകിയിരിയ്ക്കുന്നത്.