തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിൽ കഴിയവെയാണ് മന്ത്രിയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കേരളത്തിൽ കൊവിഡ് സ്ഥിരീകരിയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇപി ജയരാജൻ. നേരത്തെ ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഇപി ജായരജിന്റെ ഓഫീസ് ജീവനക്കാരായ നാലുപേർ ക്വാറന്റീനിൽ പ്രവേശിച്ചു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് ബധയില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ധനമന്ത്രി തോസ് ഐസകിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. ഈമാസം ആറാം തിയതിയാണ് ധനമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.