Daily Horoscope
✕

തുളസി യഥാര്‍ത്ഥത്തില്‍ ഒരു സച്ചിന്‍ ടെണ്ടുല്‍ക്കറാണ് !

Webdunia
ബുധന്‍, 28 നവം‌ബര്‍ 2018 (20:17 IST)
ഔഷധപ്രയോഗത്തിനും പൂജാകര്‍മ്മങ്ങള്‍ക്കും കേരളീയര്‍ ധാരാളമായി ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് തുളസി. വീട്ടുവളപ്പിലെ ഒരു കൊച്ചു വൈദ്യനാണ് ഈ നാണം കുണുങ്ങി എന്നു തന്നെ പറയാം. ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നപോലെയാണ് ഔഷധഗുണത്തിന്‍റെ കാര്യത്തില്‍ തുളസി. എന്നും എപ്പോഴും ടോപ്പ് പെര്‍ഫോമര്‍.
 
ക്ഷയരോഗത്തെ പ്രതിരോധിക്കാന്‍ തുളസിയ്ക്കു കഴിവുണ്ട്. വൈറല്‍ പനിയ്ക്കും സാധാരണ പനിയ്ക്കും ജലദോഷത്തിനും തുളസി കൊണ്ടുള്ള കഷായം ഉത്തമമാണ്. തുളസിയുടെ സത്തു ചേര്‍ത്തുണ്ടാക്കുന്ന ലായിനിക്ക് കൊതുക് മുട്ടകളെ നശിപ്പിക്കാന്‍ കഴിവുണ്ട്. 
 
മലേറിയയെ ചെറുക്കാനും തുളസിയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തുളസിയ്ക്ക് അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുണ്ട്. 
 
അലര്‍ജിയും ആസ്ത്മയും തുളസിയുടെ നാട്ടുവൈദ്യം കൊണ്ടു മാറ്റിയെടുക്കാനാകുമത്രേ. കടുത്ത മനഃസംഘര്‍ഷം അനുഭവിക്കുന്ന ആള്‍ക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ തുളസിയുടെ സത്തിന് കഴിയും. തുളസിയുടെ ഗന്ധത്തിനു പോലും മനഃസംഘര്‍ഷം കുറയ്ക്കാനുള്ള അപൂര്‍വ്വമായ ശേഷിയുണ്ട്. 
 
തുളസിയുടെ ഇലകളിലടങ്ങിയിരിക്കുന്ന അര്‍സോളിക് ആസിഡിന് വന്ധ്യതയെ ചെറുക്കാനാവുമത്രേ. തുളസിയുടെ ഇല സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ ഗ്ളൂക്കോസിന്‍റെ അളവിനെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 
 
ഹൃദ്രോഗത്തെ ഫലപ്രദമായി ചെറുക്കാനുള്ള കഴിവ് തുളസിക്കുണ്ട്. തുളസിയുടെ സ്ഥിരമായ ഉപയോഗം രക്തസമ്മര്‍ദ്ദം കുറയ്ക്കും. അതിലൂടെ ഹൃദയാഘാതത്തെ അകറ്റിനിര്‍ത്താനും തുളസിയ്ക്കു കഴിയും.
 
ഉണക്കിപ്പൊടിച്ച ഒരുഗ്രാം തുളസിയിലയും ഒരു സ്പൂണ്‍ വെണ്ണയും തേനും ചേര്‍ത്ത് കഴിക്കുന്നത് നല്ലൊരു ടോണിക്കിന്‍റെ ഗുണം ചെയ്യും. തുളസിച്ചായ കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ അകറ്റി നിര്‍ത്തും. ത്വക്ക് രോഗങ്ങള്‍ക്ക് തുളസി കുഴമ്പു പോലെ അരച്ച് പുരട്ടുന്നത് ഫലപ്രദമാണ്. ചുമയ്ക്കും ബ്രോങ്കൈറ്റിസിനും തുളസി ഫലപ്രദമാണ്. 
 
പല്ലുവേദനയ്ക്ക് തുളസിയിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു വായ കഴുകുന്നത് നന്ന്. തുളസിച്ചായ പനിയും ചുമയും കഫ ദോഷവും ശമിപ്പിക്കും. ശരീരത്തിന്‍റെ ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്ന ഒരു പാനീയം കൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ശ്രീനാരായണ ഗുരു സമാധി ദിനം: കേരളം ഓർക്കേണ്ട ഗുരുദർശനങ്ങൾ

ചരിത്രം രചിച്ച് സുചിക തരിയാൽ:ഏഷ്യൻ ഗെയിംസ് മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

2026ലേക്കുള്ള ബസ് കിട്ടിയില്ലെ ?, ബഹറൈന്‍ കേരളീയ സമാജത്തിന്റെ കുട്ടികളെ ഉപയോഗിച്ച് ചരട് പിന്നിക്കളി വിവാദത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

അരി നന്നായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയാൻ കാരണം ഇതാണ്

നാഡികളുടെ പ്രവര്‍ത്തനത്തിന് ഈ വിറ്റാമിന്‍ വേണം; മാംസം, മുട്ട, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുക

വായ തുറന്ന് കിടന്നുറങ്ങുന്ന ശീലമുണ്ടോ? ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments