പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ പിടികൂടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്
പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ പിടികൂടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്
വൈകി എഴുന്നേല്‍ക്കുകയും അതുവഴി പ്രഭാതഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്. കൌമാരക്കാരിലാണ് ഈ ശീലം കൂടുതലായി കാണുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുന്നതാണ്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കും കളമൊരുക്കുന്ന അനാരോഗ്യകരമായ ഒരു ഭക്ഷണശീലമാണ് പ്രഭാതഭക്ഷണം ഒഴിവാക്കുക എന്നത്.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണെങ്കിലും ഇതൊന്നും ആര്‍ക്കും അറിയില്ല. അമിതമായ അരവണ്ണം, ബോഡിമാസ് ഇൻഡക്സ്, രക്തസമ്മർദം, രക്തത്തിലെ ലിപ്പിഡ് നില, ഫാസ്റ്റിങ്ങ് ഗ്ലൂക്കോസ് നില എന്നിവ വളരെ കൂടുതലായി ഇവരില്‍ കാണപ്പെടും.
എന്നാല്‍ പ്രഭാതഭക്ഷണം കഴിച്ചാലുള്ള നേട്ടങ്ങള്‍ നിരവധിയാണ്. അമിതവണ്ണം കുറയ്ക്കുവാനും, ശരീരഭാരം കൂടാതെ നിയന്ത്രിച്ചുനിര്‍ത്തുവാനും സഹായിക്കുന്നതിനൊപ്പം മാനസിക സമ്മര്‍ദങ്ങളെ ലഘൂകരിക്കാനും കഴിയും.
ബ്രേക്ക്ഫാസ്റ്റ് മുടങ്ങിയാല്‍ തലച്ചോറിന് ആവശ്യത്തിന് ഗ്ലൂക്കോസ് കിട്ടാതെ വരുകയും അതിന്‍റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഊര്‍ജ്ജ സ്വലതയോടെ ജോലിചെയ്യുവാന്‍ പ്രഭാതഭക്ഷണം തീര്‍ച്ചയായും കഴിച്ചിരിക്കണം.