Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഈ കാര്യങ്ങള്‍ വീട്ടിൽ ഉണ്ടോ ? ഉറപ്പിച്ചോളൂ... നിങ്ങളുടെ വീട്ടിലെ ദാരിദ്ര്യം വിട്ടുപോകില്ല !

ഈ കാര്യങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലെ ദാരിദ്ര്യം ഒരിക്കലും മാറില്ല

ഈ കാര്യങ്ങള്‍ വീട്ടിൽ ഉണ്ടോ ? ഉറപ്പിച്ചോളൂ... നിങ്ങളുടെ വീട്ടിലെ ദാരിദ്ര്യം വിട്ടുപോകില്ല !
, ശനി, 9 ഡിസം‌ബര്‍ 2017 (12:09 IST)
വീട്ടിൽ ഐശ്വര്യവും സ്വസ്ഥതയും സമാധാനവും ഉണ്ടാകാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ അറിഞ്ഞോ അറിയാതെയോ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതുമൂലം വീട്ടിൽ ഐശ്വര്യക്കേട് ഉണ്ടാകാറുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകാന്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
 
കിടപ്പുമുറിയിൽ ടിവിയോ അതു പോലെയള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. ടി വിയിൽ നിന്നും മറ്റുമെല്ലാം പ്രസരിപ്പിക്കുന്ന തരംഗങ്ങൾ അത് ഓഫ് ചെയ്താലും അന്തരീക്ഷത്തിൽ നിലനില്‍ക്കും എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. 
 
സന്ധ്യാ സമയത്തു വീട്ടില്‍ ദീപം കത്തിച്ചു വച്ച് പ്രാർഥിക്കുകയും രാത്രി ഉറങ്ങുന്നതിനു മുമ്പായി മക്കൾക്ക് സന്മാർഗ്ഗ ഉപദേശങ്ങൾ അടങ്ങിയ കഥകൾ പറഞ്ഞു കൊടുക്കുകയും ചെയ്യുക. കഴിവതും കിടപ്പറയിൽ വെച്ച് മദ്യപിക്കരുത്. ബെഡ്‌റൂമിൽ ഇരുന്നുള്ള മദ്യപാനം നെഗറ്റീവ്‌ എനർജിയാണ് സൃഷ്ടിക്കുക. ദമ്പതികൾ തമ്മിലുള്ള വഴക്കുകൾക്ക്‌ ഇവ കാരണമാവുകയും അതിലൂടെ സ്വസ്ഥമായ കുടുംബ ജീവിതം നഷ്ടപ്പെടുകയും ചെയ്യും. 
 
കബോഡിനോട് ചേര്‍ന്ന് ഡ്രസിംഗ്‌ ടേബിൾ പണിയുമ്പോള്‍ ബെഡ്ഡില്‍ നിന്നും കാണുന്ന രീതിയില്‍ കണ്ണാടികൾ സ്ഥാപിക്കാതിരിക്കുക.  കറുത്ത ബെഡ് ഷീറ്റ്, തലയണ, കറുത്ത നിറമുള്ള ജനൽ കർട്ടന്‍ എന്നിവ ഒഴിവാക്കുക. ഇവ മുറിക്കുള്ളിലെ ഊർജ്ജത്തെയും ദമ്പതിമാരുടെ സന്തോഷത്തെയും ഇല്ലായ്മ ചെയ്യും. 
 
അറ്റാച്ച്ഡ് ബാത്രൂമുകൾ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക. കഴിയുന്നതും അവയുടെ വെന്റിലേറ്ററുകൾ തുറന്നിടാന്‍ ശ്രദ്ധിക്കുക്. മാത്രമല്ല ക്ലോസറ്റ് മൂടിവെക്കുകയും വേണം. അടുക്കളയിലൊ സ്റ്റോർ റൂമിലോ കേടായ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കരുത്. ഇതും വീട്ടിൽ ഐശ്വര്യക്കേടും അസുഖങ്ങളും വരുത്തിവെക്കാന്‍ കാരണമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എമര്‍ജന്‍സി ബ്ലഡ് ഡോണെഷന്‍ ക്യാമ്പ് നടത്തി ബ്ലഡ് ഡോണേഴ്സ് കേരള മാതൃകയായി