Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എമര്‍ജന്‍സി ബ്ലഡ് ഡോണെഷന്‍ ക്യാമ്പ് നടത്തി ബ്ലഡ് ഡോണേഴ്സ് കേരള മാതൃകയായി

എമര്‍ജന്‍സി ബ്ലഡ് ഡോണെഷന്‍ ക്യാമ്പ് നടത്തി ബ്ലഡ് ഡോണേഴ്സ് കേരള മാതൃകയായി
, വെള്ളി, 8 ഡിസം‌ബര്‍ 2017 (22:01 IST)
ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത്‌ ചാപ്റ്റര്‍ നടത്തി വരുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സന്നദ്ധ രക്‌തദാന പ്രചാരണ പരിപാടികളുടെ ഭാഗമായി ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് 06 ഡിസംബര്‍ 2017 ന് വൈകുന്നേരം അഞ്ച് മുതല്‍ നെഗറ്റീവ് ഗ്രുപ്പ് രക്തദാതാക്കള്‍ക്കായി ഒരു അടിയന്തിര രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് അധികൃതരുടെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരം ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. നെഗറ്റീവ് ഗ്രൂപ്പില്‍ മാത്രം പെട്ട അമ്പതിലധികം ദാതാക്കള്‍ ക്യാമ്പില്‍ പങ്കെടുത്ത് രക്തദാനം നടത്തി. പ്രവൃത്തിദിനമായിരുന്നിട്ടുകൂടി തിരക്കിനിടയിലും ഓടിയെത്തി രക്തദാനം ചെയ്ത സന്നദ്ധരക്തദാതാക്കളുടെ സേവന മനോഭാവം എടുത്തുപറയേണ്ടതാണ്. 
 
കുവൈത്തിലെ രക്തദാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധരക്തദാന സംഘടനയായ കുവൈത്ത് പാകിസ്ഥാന്‍ ബ്ലഡ് ഡോണേഴ്സ് പ്രതിനിധികള്‍ ക്യാമ്പ് സന്ദര്‍ശിച്ച് ബ്ലഡ് ഡോണേഴ്സ് കേരളയുടെ രക്തദാനപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും, രക്തദാതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. ബി ഡി കെ ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
 
2011 മുതല്‍ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സന്നദ്ധരക്‌തദാനരംഗത്തു പ്രവര്‍ത്തിച്ചു വരുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ കുവൈത്ത്‌ ചാപ്റ്റര്‍ കഴിഞ്ഞ ദിവസം അദാന്‍ ആശുപത്രിയില്‍ അത്യപൂര്‍വ്വയിനം രക്തം ലഭിക്കാത്തതിനാല്‍ പ്രസവസംബന്ധമായ ശസ്ത്രക്രിയ വൈകിയ കര്‍ണാടക സ്വദേശിയായ ഒരു യുവതിക്ക് വേണ്ടി ഖത്തറില്‍ നിന്നും ഒരു രക്തദാതാവിനെ എത്തിച്ചിരുന്നു. പത്തുലക്ഷത്തില്‍ നാല് പേര്‍ക്ക് മാത്രം കാണപ്പെടുന്ന ബോംബെ ബ്ലഡ് എന്നയിനത്തില്‍ പെട്ട, നിധീഷ് രഘുനാഥ് എന്ന രക്തദാതാവിനെ ആണ് കൃത്യതയോടെ നടത്തിയ നീക്കങ്ങളിലൂടെ കുവൈത്തില്‍ എത്തിക്കാന്‍ സാധിച്ചത്. 
 
ബി ഡി കെ കുവൈത്ത് ടീമിന് ലഭിച്ച സഹായാഭ്യര്‍ത്ഥന പ്രകാരം സോഷ്യല്‍ മീഡിയയില്‍ നടത്തിയ തിരച്ചിലില്‍ ആണ് ബി ഡി കെ ഖത്തര്‍ ടീം ഈ ദാതാവിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് കുവൈത്ത് - ഖത്തര്‍ ടീമുകള്‍ സംയുക്തമായി നടത്തിയ സജീവ ഇടപെടലുകളിലൂടെ ആവശ്യമായ അനുമതികളും, യാത്രാ രേഖകളും തയ്യാറാക്കി നിധീഷിനെ കുവൈത്തില്‍ എത്തിച്ചു ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കിയത്. കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക്, ആരോഗ്യമന്ത്രാലയം, ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, നിധീഷിന്റെ തൊഴിലുടമകളായ, അന്‍സാര്‍ ഗാലറി എന്നിവരും ഈ ഉദ്യമത്തില്‍ സര്‍വാത്മനാ സഹകരിച്ചു. രാജ്യത്ത് ആദ്യമായാണ് പുറത്തു നിന്നും ഒരു ദാതാവിനെ എത്തിച്ചു രക്തം സ്വീകരിക്കുന്നതെന്ന് കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡോണര്‍ വിഭാഗം മേധാവി ഡോ. റാണ്യ മക്ദൂര്‍ പറഞ്ഞു.
 
രക്‌തദാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര്‍ക്ക് അവരവരുടെ പേരും ബ്ലഡ് ഗ്രൂപ്പും 6999 7588 എന്ന നമ്പറിലേക്ക് വാട്സ് ആപ് സന്ദേശമായി അയക്കാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തടി കുറയ്ക്കുന്നതൊക്കെ കൊള്ളാം; പക്ഷേ ഇത്തരം അബദ്ധങ്ങളില്‍ ചെന്നുപെടരുതെന്ന് മാത്രം !