Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുത്തു പോലെ തിളങ്ങുന്ന പല്ലുകളാണോ ആഗ്രഹിക്കുന്നത് ? എങ്കില്‍ ഇത് ചെയ്തേ മതിയാകൂ !

ദന്ത സംരക്ഷണത്തിന് ഹോമിയോ

മുത്തു പോലെ തിളങ്ങുന്ന പല്ലുകളാണോ ആഗ്രഹിക്കുന്നത് ? എങ്കില്‍ ഇത് ചെയ്തേ മതിയാകൂ !
, ശനി, 21 ഒക്‌ടോബര്‍ 2017 (13:56 IST)
മനോഹരമായ പല്ലുകള്‍ ഏതൊരാളുടേയും സ്വപ്നമാണ്. മുത്തു പോലെ തിളങ്ങുന്ന പല്ലുകള്‍ സൌന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും സൂചിപ്പിക്കുന്നു. അതു കൊണ്ടു തന്നെ ദന്ത രോഗങ്ങള്‍ ബാധിക്കാതെ നോക്കേണ്ടതുണ്ട്. ദന്ത രോഗങ്ങള്‍ക്കും ദന്ത സംരക്ഷണത്തിനും ഫലപ്രദമായ മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്. 
 
സ്ഥിരമായ പല്ലുകള്‍ മുളയ്ക്കുമ്പോഴുണ്ടാകുന്ന വേദനയ്ക്ക് അകോണിറ്റ് 3X അഞ്ച് തുള്ളി കഴിക്കുന്നത് ഗുണം ചെയ്യും. തണുത്ത വരണ്ട കാലാവസ്ഥയില്‍ ഉണ്ടാകുന്ന പല്ല് വേദനയ്ക്കും ഈ മരുന്ന് ഫലപ്രദമാണ്.പല്ല് വേദന കലശലായാല്‍ ‘പ്ലാന്‍റഗോ മജ്-ക്യു’ പഞ്ഞിയില്‍ മുക്കിയ ശേഷം കടിച്ചു പിടിച്ചാല്‍ മത്. വേദന പമ്പ കടക്കും.
 
ഗര്‍ഭിണിക്ക് പല്ല് വേദന ഉണ്ടായാല്‍ എം കാര്‍ബ്, റഫാനസ് എന്നിവ നല്‍കണം. മറ്റിടങ്ങളിലേക്കും വേദന വ്യാപിച്ചാല്‍ പ്ലാന്‍റഗോ നല്‍കുക. പല്ല് വേദനയോടൊപ്പം ഉണ്ടാകുന്ന ഉമിനീര്‍ പ്രവാഹത്തെയും തലവേദനയെയും പ്ലാന്‍റഗോ നിയന്ത്രിക്കും. കുട്ടികള്‍ക്ക് പല്ല് മുളയ്ക്കുമ്പോള്‍ ഉണ്ടാകുന്ന വേദസ്നയ്ക്ക് ‘ബെല്ലഡോണ’ ഗുണം ചെയ്യും. 
 
‘കല്‍‌സരിയ’ പോലുള്ള ഔഷധങ്ങള്‍ നല്‍കുന്നതും പ്രയോജനപ്രദമാണ്. പല്ല് എടുക്കുന്നതിന് ഒരു ദിവസം മുന്‍പ് ‘അര്‍ണിക’ ഏതാനും ഡോസ് കഴിക്കുക. പല്ലെടുത്ത ശേഷം ഉണ്ടാകുന്ന അമിതമായ രക്തസ്രാവവും വേദനയും നിയന്ത്രിക്കുന്നതിന് ഇത് ഫലപ്രദമാണ്. പല്ലെടുത്ത ശേഷമുണ്ടാ‍കുന്ന പരിഭ്രമം മാറുന്നതിന് സ്റ്റഫിസാജിയ ഫലപ്രദമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസവും അരമണിക്കൂര്‍ നടക്കാന്‍ തയ്യാറാകൂ... പിന്നെ ഈ പ്രശ്നങ്ങള്‍ ഉണ്ടാകില്ല !