Spain vs France Semi-Final: ബെൽജിയത്തെ 'ഫിനിഷാക്കി' സ്‌പെയിൻ; സെമിയിൽ എതിരാളികൾ ഫ്രാൻസ്
മത്സരത്തിലുടനീളം സ്‌പെയിൻ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കണ്ടത്
Publish Date: Sat, 11 Jul 2026 (08:23 IST)
Updated Date: Sat, 11 Jul 2026 (08:26 IST)
Spain vs France Semi Final: ഫിഫ ലോകകപ്പ് ആദ്യ സെമി ഫൈനൽ മത്സരം ബുധനാഴ്ച പുലർച്ചെ 12.30 ന്. മുൻ ചാംപ്യൻമാരായ ഫ്രാൻസും സ്‌പെയിനും ഏറ്റുമുട്ടും. ക്വാർട്ടറിൽ ബെൽജിയത്തെ 2-1 നു തോൽപ്പിച്ചാണ് സ്‌പെയിൻ സെമി യോഗ്യത നേടിയത്.
മത്സരത്തിലുടനീളം സ്‌പെയിൻ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കണ്ടത്. 68 ശതമാനം ബോൾ പൊസഷനും സ്‌പെയിനൊപ്പം ആയിരുന്നു. എട്ട് ഷോർട്ട്‌സ് ഓൺ ടാർഗറ്റും. 32 ശതമാനം ബോൾ പൊസഷനും രണ്ട് ഷോർട്ട്‌സ് ഓൺ ടാർഗറ്റുമാണ് ബെൽജിയത്തിന്.
ഫാബിയൻ റൂയിസാണ് 30-ാം മിനിറ്റിൽ സ്‌പെയിനായി ആദ്യ ഗോൾ നേടുന്നത്. ഡേ കെറ്റാലാരേയിലൂടെ 41-ാം മിനിറ്റിൽ ബെൽജിയത്തിന്റെ മറുപടി ഗോളെത്തി. സ്‌പെയിൻ ഈ ലോകകപ്പിൽ വഴങ്ങുന്ന ആദ്യ ഗോൾ കൂടിയാണിത്. മത്സരം സമനിലയിലായി അധിക സമയത്തേക്ക് നീളുമെന്ന ഘട്ടത്തിൽ സ്‌പെയിൻ ഒരിക്കൽ കൂടി വല ചലിപ്പിച്ചു. 88-ാം മിനിറ്റിൽ മെറിനോയാണ് സ്‌പെയിനായി വിജയഗോൾ നേടിയത്. സ്‌പെയിൻ മുന്നേറ്റ താരം ലാമിൻ യമാൽ ആണ് കളിയിലെ താരം.
ക്വാർട്ടറിൽ മൊറോക്കോയെ തോൽപ്പിച്ചാണ് ഫ്രാൻസിന്റെ സെമി പ്രവേശനം. 2-0 ത്തിനായിരുന്നു ഫ്രഞ്ച് പടയുടെ ജയം.