Select Your Language

Notifications

webdunia
webdunia
webdunia
webdunia

England vs Mexico: അടി, തിരിച്ചടി, നാടകീയം; ആവേശപ്പോരിൽ ഇംഗ്ലണ്ട്

ജൂഡ് ബെല്ലിങ്ഹാമിലൂടെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ.

England vs Mexico Match Updates, England vs Mexico, England vs Mexico World Cup, England vs Mexico Highlights, England vs Mexico Result, England vs Mexico Score, England Football Team, ഇംഗ്ലണ്ട് vs മെക്സിക്കോ, ഇംഗ്ലണ്ട് മെക്സിക്കോ മത്സരം, ഫിഫ ലോകകപ്പ
England vs Mexico

England vs Mexico: അവസാന സെക്കന്റ് വരെ ആവേശം അലതല്ലിയ ഇംഗ്ലണ്ട് vs മെക്‌സിക്കോ പോരാട്ടം, അടിയും തിരിച്ചടിയും കണ്ട 100 മിനിറ്റ്...! ഒടുക്കം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ച് ഇംഗ്ലണ്ട് ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. രണ്ട് ഗോളുകൾക്കു ഇംഗ്ലണ്ട് ലീഡെടുത്ത ശേഷമാണ് മെക്‌സിക്കോയുടെ ഇരട്ടഗോൾ. മൂന്നാം ഗോളിനായി അവസാന നിമിഷങ്ങളിൽ മെക്‌സിക്കോ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. 
 
ജൂഡ് ബെല്ലിങ്ഹാമിലൂടെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ. 36-ാം മിനിറ്റിലെ ഗോളിൽ മുന്നിലെത്തിയ ഇംഗ്ലണ്ട് രണ്ട് മിനിറ്റുകൾ കൂടി കഴിഞ്ഞപ്പോൾ അടുത്ത ഗോളും സ്‌കോർ ചെയ്തു. ബെല്ലിങ്ഹാം തന്നെയാണ് ഇത്തവണയും മെക്‌സിക്കോയുടെ വല ചലിപ്പിച്ചത്. 
 
60-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയത്. 42-ാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസിലൂടെയാണ് മെക്‌സിക്കോയുടെ ആദ്യ ഗോൾ. 69-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജിമെനസും മെക്‌സിക്കോയ്ക്കായി സ്‌കോർ ചെയ്തു. 
 
ശനിയാഴ്ച നടക്കാനിരിക്കുന്ന ക്വാർട്ടർ ഫൈനലിൽ നോർവേയാണ് ഇംഗ്ലണ്ടിന് എതിരാളികൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Neymar: 'എല്ലാം അവസാനിച്ചിരിക്കുന്നു'; ലോകകപ്പ് തോൽവിക്കു പിന്നാലെ നെയ്മർ ബൂട്ടഴിച്ചു