Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമനിലയിൽ കുരുങ്ങി സ്‌പെയിനും ബെൽജിയവും

75 ശതമാനത്തിലേറെ ബോൾ പൊസഷൻ ഉണ്ടായിട്ടും ഒരു ഗോൾ പോലും സ്പാനിഷ് നിരയ്ക്കു നേടാനായില്ല

Spain vs Cap Verde Match, Belgium vs Egypt, FIFA World Cup 2026
Spain vs Cop Verde
ലോകകപ്പിൽ ഉശിരൻ പോരാട്ടവുമായി കേപ്പ് വെർദെയും ഈജിപ്ത്തും. കരുത്തരായ സ്‌പെയിനെയും ബെൽജിയത്തെയും സമനിലയിൽ തളച്ചു. സ്‌പെയിൽ - കേപ്പ് വെർദെ മത്സരം ഗോൾരഹിത സമനിലയിലും ഈജിപ്ത് - ബെൽജിയം മത്സരം ഓരോ ഗോൾ സമനിലയിലും കലാശിച്ചു. 
 
75 ശതമാനത്തിലേറെ ബോൾ പൊസഷൻ ഉണ്ടായിട്ടും ഒരു ഗോൾ പോലും സ്പാനിഷ് നിരയ്ക്കു നേടാനായില്ല. കേപ്പ് വെർദെയുടെ പ്രതിരോധക്കോട്ടയിൽ സ്പാനിഷ് ആക്രമണങ്ങളെല്ലാം നിലംപരിശായി. 40 കാരനായ ഗോൾകീപ്പർ വൊസീനയാണ് കേപ്പ് വെർദെയ്ക്കായി ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. പേരുകേട്ട സ്പാനിഷ് താരങ്ങളെല്ലാം വൊസീനയ്ക്കു മുന്നിൽ നിഷ്പ്രഭരായി. 
 
ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷമാണ് ബെൽജിയത്തോടു ഈജിപ്ത് സമനില വഴങ്ങിയത്. മത്സരത്തിന്റെ 20-ാം മിനിറ്റിൽ ഇമാം അഷോറിലൂടെയാണ് ഈജിപ്തിന്റെ ഗോൾ. ആദ്യ പകുതിയിൽ ബെൽജിയത്തിനു തിരിച്ചടിക്കാനും സാധിച്ചില്ല. മത്സരത്തിന്റെ 66-ാം മിനിറ്റിൽ മുഹമ്മദ് ഹാനിയിലൂടെ ഈജിപ്തിനെതിരായ സെൽഫ് ഗോൾ പിറന്നു. ഇല്ലായിരുന്നെങ്കിൽ ബെൽജിയത്തെ തോൽപ്പിച്ച് ഈജിപ്ത് ചരിത്രം രചിക്കുമായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Saudi Arabia vs Uruguay : അവസാന നിമിഷം തിരിച്ചടിച്ച് ഉറുഗ്വായ്, സൗദിക്കെതിരെ തോൽവിയിൽ നിന്നും രക്ഷപ്പെട്ടു