Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇതൊരു ഫുട്‌ബോൾ മത്സരം മാത്രം'; ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തിൽ സ്‌കലോണി

1966 ലെ ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ കളി നടക്കുമ്പോൾ അർജന്റീന നായകനായിരുന്ന അന്റോണിയോ റാറ്റിൻ ഫൗളിനെ തുടർന്ന് കളംവിടേണ്ടിവന്നിരുന്നു

Scaloni about Match against England, Argentina vs England, FIFA World Cup 2026
Scaloni

ലോക ഫുട്‌ബോളിൽ ചിരവൈരികളെന്ന് വിശേഷിപ്പിക്കാവുന്ന ടീമുകളാണ് ഇംഗ്ലണ്ടും അർജന്റീനയും. 1982 ലെ ഫോക് ലാൻഡ്‌സ് യുദ്ധം മുതൽ 2002 ലെ ലോകകപ്പ് സെമി പോരാട്ടം വരെ ഇരു ടീമുകൾക്കിടയിലും ചൂടുപിടിക്കുന്ന 'മത്സരബുദ്ധി' നിലനിൽക്കുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരം ഒരു ഫുട്‌ബോൾ മത്സരം മാത്രമായാണ് കാണുന്നതെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി പറഞ്ഞു. 
 
1966 ലെ ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ കളി നടക്കുമ്പോൾ അർജന്റീന നായകനായിരുന്ന അന്റോണിയോ റാറ്റിൻ ഫൗളിനെ തുടർന്ന് കളംവിടേണ്ടിവന്നിരുന്നു. 1982 ലാണ് ഫോക് ലാൻഡിന്റെ അധികാരത്തെ ചൊല്ലി ബ്രിട്ടനും അർജന്റീനയും യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. 1998 ലെ ലോകകപ്പിൽ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാം അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ റെഡ് കാർഡ് കണ്ട് മടങ്ങിയതും ആരാധകർക്കു ഓർമയുണ്ടാകും. ഇതെല്ലാം അർജന്റീന - ഇംഗ്ലണ്ട് വൈരം ആളികത്തിച്ചു. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തെ കുറിച്ച് അർജന്റീന പരിശീലകനോടു മാധ്യമങ്ങളുടെ ചോദ്യം. 
 
' ഇതൊരു ഫുട്‌ബോൾ മത്സരം മാത്രമാണ്. അതിനേക്കാൾ അധികമായി ഇതിൽ യാതൊന്നും ഇല്ല. മറിച്ചുള്ള വിഷയങ്ങളിലേക്കൊന്നും പോകാൻ ആഗ്രഹിക്കുന്നില്ല. വളരെ മികച്ചൊരു രാജ്യാന്തര ടീമിനെതിരെ ഞങ്ങൾ ഫുട്‌ബോൾ കളിക്കാൻ പോകുന്നു. മികച്ചൊരു പരിശീലകൻ അവർക്കുണ്ട്,' സ്‌കലോണി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാതൊരു പ്ലാനുമില്ല, എന്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ചെയ്യുന്നത്?, നശിപ്പിക്കുന്നത് സഞ്ജുവിന്റെയും വൈഭവിന്റെയും കരിയര്‍!