Argentina vs Switzerland: മെസിയും സംഘവും സെമി കാണുമോ?
ഇന്ത്യൻ സമയം ജൂലൈ 12 പുലർച്ചെ 6.30 നാണ് അർജന്റീന - സ്വിറ്റ്‌സർലൻഡ് മത്സരം
Publish Date: Sat, 11 Jul 2026 (14:00 IST)
Updated Date: Sat, 11 Jul 2026 (13:30 IST)
Argentina vs Switzerland: ബ്രസീൽ, പോർച്ചുഗൽ, ജർമനി തുടങ്ങിയ വമ്പൻമാരെല്ലാം ക്വാർട്ടർ കാണാതെ പുറത്തായപ്പോൾ അർജന്റീന ആരാധകരെല്ലാം തങ്ങൾ ക്വാർട്ടറിലെത്തിയെന്ന് ഊറ്റം കൊള്ളുകയായിരുന്നു. ആ ഊറ്റംകൊള്ളൽ സെമിയിലേക്ക് നീട്ടാൻ അർജന്റീനയ്ക്കു സാധിക്കുമോ? ക്വാർട്ടർ പോരിനായി അർജന്റീന ഇറങ്ങുകയാണ്.
ഇന്ത്യൻ സമയം ജൂലൈ 12 പുലർച്ചെ 6.30 നാണ് അർജന്റീന - സ്വിറ്റ്‌സർലൻഡ് മത്സരം. ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള അർജന്റീനയും 14-ാം സ്ഥാനത്തുള്ള സ്വിറ്റ്‌സർലൻഡും ഏറ്റുമുട്ടുമ്പോൾ മത്സരം ഏകപക്ഷീയമാകില്ലെന്ന് പ്രതീക്ഷിക്കാം.
4-3-1-2 ലൈനപ്പിലായിരിക്കും അർജന്റീന ഇന്ന് ഇറങ്ങുക. അല്ലെങ്കിൽ 4-4-2 എന്ന ലൈനപ്പ്. ആദ്യത്തേത്തിനാണ് കൂടുതൽ സാധ്യത. ഹോൾഡിങ് മിഡ് ഫീൽഡ് ആയി പരേഡസ് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായേക്കും.
സാധ്യത സ്റ്റാർട്ടിങ് ഇലവൻ
എമിലിയാനോ മാർട്ടിനെസ് (ഗോളി)
മെദിന, ലിസാൻഡ്രോ മാർട്ടിനെസ്, റൊമേരോ, മൊളിന
പരേഡസ്
ഡി പോൾ, മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്
ലയണൽ മെസി, ജൂലിയൻ അൽവാരസ്