ബ്ലാസ്റ്റേഴ്സും അയ്യപ്പനും തമ്മിലെന്ത് ബന്ധം? അന്തം‌വിട്ട് മഞ്ഞപ്പട!

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (14:49 IST)
ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന വിധിയിൽ പ്രതിഷേധം കത്തുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം ഏറ്റവും ഒടുവിൽ കണ്ടത് കലൂർ സ്റ്റേഡിയത്തിലാണ്. ബ്ലാസ്റ്റേഴ്സിന്റെ കളികാണാനെത്തിയവർക്കിടയിൽ പ്രതിഷേധ വിളികളും ഉണ്ടായിരുന്നു.
 
ബ്ലാസ്റ്റേഴ്സ് ചാൻറുകളും പാട്ടുകളുമായി ആരാധകർ കലൂർ സ്റ്റേഡിയത്തെ പ്രകമ്പനം കൊളളിച്ചതിനു പുറമേ ശരണം വിളികളും സ്റ്റേഡിയത്തിൽ ഉയർന്നു കേട്ടിരുന്നു. മത്സരത്തിനു മുൻപ് സ്റ്റേഡിയത്തിന്റെ മുന്നിലാണ് ശരണം വിളികളുമായി ആരാധകർ എത്തിയത്. പാലക്കാട് കൊടുവായൂർ സ്വദേശികളായ ഒരു കൂട്ടം ഭക്തന്മാരായ ആരാധകരാണ് ശബരിമലയെ സംരക്ഷിക്കണമെന്നും സ്ത്രീകളെ കയറ്റി ആചാരങ്ങളെ തകർക്കരുതെന്നുമുള്ള ബാനർ ഉയർത്തി ശരണം വിളികൾ മുഴക്കിയത്. 
 
കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് കളി കാണാനെത്തി ശബരിമല വിധിക്കെതിരായ പ്രതിഷേധത്തെ ഇന്ത്യ മുഴുവൻ അറിയിക്കണമെന്നായിരുന്നു ഫേസ്ബുക്കിലൂടെ ഇവരുടെ ആഹ്വാനം. വിഷയത്തിൽ പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ മഞ്ഞപ്പടയുടെ ആരാധകർ രംഗത്തെത്തിയിരുന്നു. ഫുട്ബോളിൽ ജാതിയും മതവും രാഷ്ട്രീയവും വിശ്വാസങ്ങളും ഒന്നും കലർത്തി അതിന്റെ ഭംഗി കളയരുതെന്നാണ് ഭൂരിപക്ഷം ആരാധകരും ആവശ്യപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

T20 Worldcup 2026 : ചെന്നൈയിൽ സഞ്ജു ഇറങ്ങുമോ?, പ്ലെയിംഗ് ഇലവനെ പറ്റി സൂചന നൽകി പരിശീലകൻ

സ്വന്തം ചുമതല ചെയ്യുക, കാര്യം സിമ്പിളാണ്, ദക്ഷിണാഫ്രിക്കയെ വിജയിപ്പിച്ച പ്രകടനത്തെ പറ്റി ഡേവിഡ് മില്ലർ

മൂന്ന് ഇടംകൈയൻ ബാറ്റർമാർ ടോപ് ഓർഡറിൽ; എതിരാളികൾക്കു വിക്കറ്റെടുക്കാൻ എന്തെളുപ്പം, തിരുത്താതെ ഇന്ത്യ

ധോണി എല്ലാ മത്സരങ്ങളിലും കളിക്കില്ല, സിഎസ്‌കെയിൽ പ്രധാന വിക്കറ്റ് കീപ്പറാവുക സഞ്ജു

ബാറ്റിംഗ് നിരയാണ് ചതിച്ചത്, ബാറ്റിംഗും ഫീൽഡിങ്ങും ബൗളിങ്ങും മെച്ചപ്പെടുത്തും, തിരിച്ചുവരുമെന്ന് സൂര്യകുമാർ യാദവ്

അടുത്ത ലേഖനം
Show comments