'കോഹ്‌ലിയെ വെല്ലാൻ പാകത്തിനുള്ള മറ്റൊരു കളിക്കാരൻ ഇപ്പോൾ ഇല്ല': സുനില്‍ ഗാവസ്‌കർ

'കോഹ്‌ലിയെ വെല്ലാൻ പാകത്തിനുള്ള മറ്റൊരു കളിക്കാരൻ ഇപ്പോൾ ഇല്ല': സുനില്‍ ഗാവസ്‌കർ

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (12:54 IST)
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍ ആണെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കർ‍. രാജ്‌കോട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്നു കൊണ്ടിരിക്കുന്ന പരമ്പരയില്‍ സെഞ്ചുറി നേടിയതിന്റെ പിന്നാലെയാണ് ഗാവസ്‌കര്‍ കോഹ്‌ലിയെ പുകഴ്ത്തി രംഗത്തെത്തിയത്. 
 
'കോഹ്‌ലി കളിക്കുന്ന രീതിയെക്കുറിച്ച്‌ വിശദീകരിക്കാന്‍ പ്രയാസമാണ്. അത്രയും സുന്ദരമായാണ് ഓരോ കളിയിലും മുന്നേറുന്നത്. രാജ്‌കോട്ടില്‍ തുടങ്ങിയത് പതുക്കെയാണെങ്കിലും കളി പുരോഗമിക്കുന്തോറും താളം കണ്ടെത്തി. മൂന്നു ഫോര്‍മാറ്റിലും കോഹ്‌ലിയെ വെല്ലുന്ന മറ്റൊരു കളിക്കാരന്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നില്ല. കടുത്ത ചൂടിനെ അവഗണിച്ചും ഇന്ത്യന്‍ ക്യാപ്റ്റന്‍ നടത്തിയ പോരാട്ടവീര്യം എടുത്തുപറയേണ്ടതാണ്'- ഗാവസ്‌കര്‍ പറഞ്ഞു.
 
അതേസമയം, വെസ്‌റ്റി‌ന്റീസിന്റെ കളിയിൽ ഗവാസ്‌കർ അതൃപ്‌തി അറിയിക്കുകയും ചെയ്‌തു. ലോകത്തിലെ ഏതു ടീമിനും തോല്‍പ്പിക്കാവുന്ന തരത്തില്‍ ദുര്‍ബലരാണ് അവര്‍ ഇപ്പോൾ. ഒരു കാലത്ത് ക്രിക്കറ്റിലെ വമ്പന്മാരായിരുന്നു ഇവർ. ഇവർ പഴയ മികവിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli and Shubman Gill: ചിരിച്ചുകൊണ്ട് തുടക്കം, നിമിഷനേരം കൊണ്ട് മുഖഭാവം മാറി; കോലിയും ഗില്ലും ഉടക്കിയോ?

ബേഥൽ കൗണ്ടി കളിക്കണമായിരുന്നുവെന്ന് കുക്ക്, ഐപിഎല്ലിനെ പറ്റി പിടിയില്ലെങ്കിൽ മിണ്ടാതിരിക്കണമെന്ന് പീറ്റേഴ്സൺ

20 വർഷം നീണ്ട ഐതിഹാസിക കരിയർ, സുസി ബേറ്റ്സ് ന്യൂസിലൻഡ് ക്രിക്കറ്റിൻ്റെ പടിയിറങ്ങുന്നു

ടെസ്റ്റ് ടീമിൽ അഴിച്ചുപണി, ധ്രുവ് ജുറലും ദേവ്ദത്ത് പടിക്കലും പ്രധാനറോളുകളിൽ, സ്പിൻ ട്രാക്കുകളിൽ റുതുരാജും പരിഗണനയിൽ

സംഗതി കാർത്തിക് ശർമ കളിച്ചത് തട്ടി മുട്ടി തന്നെ, പക്ഷേ നേരത്തെ പുറത്തായെങ്കിൽ ചെന്നൈ പരാജയപ്പെട്ടേനെ

അടുത്ത ലേഖനം
Show comments