'അടിസക്കെ'; മെസിക്ക് ഹാട്രിക്ക്, അർജന്റീനയ്ക്കു ജയത്തുടക്കം

ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി സ്‌കോർ ചെയ്താണ് അർജന്റീന ആധിപത്യം സ്ഥാപിച്ചത്

നെൽവിൻ വിൽസൺ
ബുധന്‍, 17 ജൂണ്‍ 2026 (08:48 IST)
Lionel Messi
ലോകകപ്പിലെ അർജന്റീനയുടെ ആദ്യമത്സരത്തിൽ കളംനിറഞ്ഞാടി നായകൻ ലയണൽ മെസി. അൽജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന തകർത്തത്. മെസിക്ക് ഹാട്രിക്. 
 
ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി സ്‌കോർ ചെയ്താണ് അർജന്റീന ആധിപത്യം സ്ഥാപിച്ചത്. മത്സരത്തിന്റെ 17-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ പാസ് വലയിലെത്തിച്ചാണ് മെസി ഗോൾ വേട്ടയ്ക്കു തുടക്കമിട്ടത്. 60-ാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. അൽജീരിയ ഗോൾകീപ്പറുടെ കൈയിൽ നിന്ന് റിബൗൺസ് ചെയ്ത പന്ത് വിദഗ്ധമായി വലയിലെത്തിക്കുകയായിരുന്നു അർജന്റൈൻ നായകൻ. അൽജീരിയയുടെ പ്രതിരോധനിരയെ തകർത്ത് 76-ാം മിനിറ്റിൽ മെസി ഹാട്രിക് ഗോളും സ്‌കോർ ചെയ്തു. 
 
ഈ മത്സരത്തിലെ മൂന്ന് ഗോളുകളോടെ മെസിയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം 16 ആയി. ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകളുള്ള താരങ്ങളുടെ പട്ടികയിൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്ത്. കളിച്ച ആറ് ലോകകപ്പുകളിൽ അഞ്ചിലും സ്‌കോർ ചെയ്യുന്ന താരവുമായി മെസി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Zimbabwe, 2nd T20I: വെടിക്കെട്ടുമായി ഇഷാനും തിലകും; രണ്ടാം ടി20 മത്സരത്തിലും ഇന്ത്യക്ക് ജയം

ലോകകപ്പ് ഫൈനൽ വീണ്ടും നടക്കുമോ?

Zimbabwe vs India, 2nd T20I: ഇന്ത്യ vs സിംബാബ്വെ രണ്ടാം ടി20 ഇന്ന്

Nicolas Otamendi: കാലാൾപ്പടയെ നയിക്കാൻ ഇനി ജനറൽ ഇല്ല ! ഒറ്റമെൻഡി വിരമിച്ചു

Vaibhav Sooryavanshi: പ്രായമെല്ലാം വെറും നമ്പർ മാത്രം; വമ്പൻ നേട്ടവുമായി ഇന്ത്യയുടെ 'കുട്ടി'

അടുത്ത ലേഖനം
Show comments