Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lionel Messi: 'ഞാൻ അല്ലാതെ പിന്നെ ആര്?'; അർജന്റീനയുടെ ലോകകപ്പ് വേട്ടയ്ക്കു തുടക്കമിട്ട് മെസിയുടെ ഉഗ്രൻ ഗോൾ

മത്സരത്തിന്റെ 17-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിൽ നിന്ന് ലഭിച്ച പാസ് മികച്ചൊരു ഷോട്ടിലൂടെ അൽജീരിയയുടെ വലയിലെത്തിക്കുകയായിരുന്നു മെസി

Lionel Messi Scored for Argentina, Lionel Messi, Messi Goal, Argentina vs Algeria
Lionel Messi

Lionel Messi: 2026 ഫിഫ ലോകകപ്പിലെ അർജന്റീനയുടെ ആദ്യ ഗോൾ നേടി നായകൻ ലയൺ മെസി. ഗ്രൂപ്പ് ഘട്ടത്തിലെ അൽജീരിയയ്‌ക്കെതിരായ മത്സരത്തിലാണ് മെസിയുടെ ഗോൾ നേട്ടം. 
 
മത്സരത്തിന്റെ 17-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിൽ നിന്ന് ലഭിച്ച പാസ് മികച്ചൊരു ഷോട്ടിലൂടെ അൽജീരിയയുടെ വലയിലെത്തിക്കുകയായിരുന്നു മെസി. 
 
ആറാം ലോകകപ്പാണ് മെസി കളിക്കുന്നത്. ലോകകപ്പ് ഗോളുകളുടെ എണ്ണം ഇതോടെ 14 ആയി. അഞ്ച് ലോകകപ്പുകളിലും ഗോൾ നേടാനും മെസിക്കു സാധിച്ചിട്ടുണ്ട്. 2006, 2014, 2018, 2022, 2026 ലോകകപ്പുകളിൽ മെസിക്ക് ഗോൾ ഉണ്ട്. 2010 ലോകകപ്പിൽ മാത്രമാണ് മെസി ഗോൾ സ്‌കോർ ചെയ്യാത്തത്. 
 
മെസിയുടെ 200-ാം രാജ്യാന്തര മത്സരമാണ് ഇന്ന് നടക്കുന്നത്. ആകെ രാജ്യാന്തര ഗോളുകളുടെ എണ്ണം 118 ലേക്ക് എത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോല്‍ക്കാനോ ഹാളണ്ട് ഉള്ളപ്പോഴോ ?, 'നോ വേ' : ലോകകപ്പ് അരങ്ങേറ്റം ഇരട്ടഗോള്‍ നേടി കളറാക്കി ഹാളണ്ട്, ഇറാഖിനെതിരെ 4-1ന്റെ വിജയം