ആകാംക്ഷ നിറച്ച് 'ഉടുമ്പ്' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍, ഡാര്‍ക്ക് ത്രില്ലറുമായി സെന്തില്‍ കൃഷ്ണ !

കെ ആര്‍ അനൂപ്
വ്യാഴം, 25 ഫെബ്രുവരി 2021 (09:07 IST)
ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സെന്തില്‍ കൃഷ്ണ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. ടൈറ്റില്‍ കൊണ്ട് തന്നെ ഏറെ ശ്രദ്ധേയമായ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പുറത്തുവന്നു. അടിപൊളി ആക്ഷന്‍ രംഗങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പോസ്റ്റര്‍ കൂടിയാണിത്.ഡാര്‍ക്ക് ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്കില്‍ അലന്‍സിയര്‍ ലെ ലോപ്പസ്, ഹരീഷ് പേരടി എന്നീ താരങ്ങളെയും കാണാം.
 
അടിപൊളി മേയ്‌ക്കോവറിലാണ് സെന്തിലിനെ കാണാനാകുന്നത്. മുടിയും താടിയും നീട്ടി വളര്‍ത്തിയ രൂപത്തിലാണ് ഹരീഷ് പേരടി. കയ്യിലൊരു ഇരുമ്പ് കമ്പിയുമായി അലന്‍സിയര്‍ ലെ ലോപ്പസിനെയും പോസ്റ്ററില്‍ വലിയ പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നു.ഡോണുകളുടെയും ഗ്യാങ്സ്റ്റര്‍മാരുടെയും കഥപറയുന്ന ചിത്രത്തില്‍ സസ്‌പെന്‍സ് ഒളിഞ്ഞുകിടപ്പുണ്ട്.മലയാള സിനിമയില്‍ അധികം ശ്രമിക്കാത്ത ഒരു തരം സിനിമയാണ് ഇതെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.പുതുമുഖ നടി ആഞ്ചലീനയാണ് നായിക. നടന്‍ ധര്‍മ്മജനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.24 മോഷന്‍ ഫിലിംസും കെ ടി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഴിമന്തി കഴിച്ച 3 പേര്‍ക്ക് ഷിഗെല്ല, അല്‍ റീം റസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും: പവർകട്ടിനെ ട്രോളി വി ശിവൻകുട്ടി

രാഷ്ട്രീയവത്കരിക്കരുത്, പവർകട്ടിന് കാരണം വൈദ്യുതി പ്രതിസന്ധി: സണ്ണി ജോസഫ്

E20 പെട്രോള്‍ കാരണം വാഹനത്തിന് തകരാര്‍ ഉണ്ടായി; വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

അടുത്ത ലേഖനം
Show comments